Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

വിമുക്തഭടനും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌നേഹനിധിയായ മരുമകളുടെ പങ്കറിഞ്ഞ് ബന്ധുക്കള്‍ ഞെട്ടി

14 SEPTEMBER 2017 08:46 AM IST
മലയാളി വാര്‍ത്ത

തോലന്നൂരില്‍ വിമുക്തഭടനെയും ഭാര്യയെയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ആസൂത്രണത്തിന് പിന്നില്‍ സ്‌നേഹനിധിയായ മരുമകള്‍ ഷീജയാണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കള്‍. മരുമകളും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരതയാണ് വിമുക്തഭടനും ഭാര്യയും മരിക്കാനിടയായതെന്ന് കണ്ടെത്തല്‍. മരുമകള്‍ ഷീജയ്ക്ക് നേരേ ബലാത്സംഗശ്രമം നടന്നെന്നു വരുത്താന്‍ പദ്ധതിയിട്ടാണ് കൊലപാതകത്തിലേക്ക് പോയത്. ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നു തോന്നിപ്പിക്കാനായിരുന്നു നീക്കമെന്ന് പിടിയിലായ സദാനന്ദന്‍ പോലീസിനു മൊഴി നല്‍കി. വിമുക്തഭടനെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും മരുമകളെ വീടിന്റെ അടുക്കളയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. 

സംഭവത്തില്‍ മരുമകളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂളയ്ക്കാപറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പുത്രഭാര്യ ഷീജ(35)യെകൈയും വായയും കെട്ടിയ നിലയിലാണു കണ്ടെത്തിയത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീജയുടെ സുഹൃത്ത് വടക്കന്‍പരവൂര്‍ മന്നം ചോപ്പെട്ടി വീട്ടില്‍ സദാനന്ദനാണ് (53) പോലീസിന്റെ കസ്റ്റഡിയിലുള്ളത്. തേനൂരില്‍ ഷീജയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുന്ന സദാനന്ദന്‍ കുറ്റം സമ്മതിച്ചതായാണു വിവരം. കുറ്റകൃത്യം നടത്താന്‍ നിശ്ചയിച്ച് തേനൂരില്‍ നിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചതായി തെളിവു ലഭിച്ചിട്ടുണ്ട്.

ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്നു വാഗ്ദാനം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തിയെന്ന് അറിയുന്നു. ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഷീജയെ വിശദമായി ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

വൈകിട്ട് ഏഴോടെ തോലന്നൂരിലെത്തിയ സദാനന്ദന്‍ രാത്രി 12.30 വരെ ഇവരുടെ വീടിനുസമീപം കാത്തുനിന്നു. അതിനിടയില്‍ ഷീജയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം. സംഭവത്തിനുശേഷം ഷീജയുടെ മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയി. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരപുത്രി കൂടിയാണു ഷീജ. ഇവര്‍ തമ്മില്‍ മാനസിക അകല്‍ച്ചയുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിനാല്‍ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് സദാനന്ദന്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ആറു മാസമായാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊെബെലില്‍ ഉണ്ടായിരുന്നു. 

സദാനന്ദന്‍ മൊെബെലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയായിരുന്നു. മോഷണശ്രമം നടക്കാതിരുന്നതും വാതിലുകളൊന്നും തകര്‍ക്കാതെ കുറ്റവാളി അകത്തുകടന്നതും കരുതിക്കൂട്ടി വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടതും മുളകുപൊടി വിതറിയതുമൊക്കെയാണ് പോലീസിനു സംശയമുണ്ടാക്കിയത്. തുടര്‍ന്ന് ഷീജയുടെ മൊെബെല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഓഗസ്റ്റിനുശേഷം ഷീജയും സദാനന്ദനും പുതിയ നമ്പറുകളില്‍നിന്നാണു വിളിച്ചതെന്ന് തെളിഞ്ഞു. സദാനന്ദന്റെ പഴയ നമ്പറില്‍ നിന്നുള്ള രണ്ടു വിളികളും ഇതിനിടയില്‍ കണ്ടെത്തി. ഇതോടെ സദാനന്ദനെ കസ്റ്റഡിയിലെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (5 hours ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ  (6 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികള്‍  (6 hours ago)

ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ച് ട്രംപ്  (7 hours ago)

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (12 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (12 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (12 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (12 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (12 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (12 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (13 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (13 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (13 hours ago)

Malayali Vartha Recommends