തന്റെ വിവാഹമോചന ഹര്‍ജിക്ക് പിന്നില്‍ ഡിഎംകെ ഗൂഢാലോചനയെന്ന ആരോപണവുമായി വിജയ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ വിവാഹമോചന ഹര്‍ജിക്ക് പിന്നില്‍ ഡിഎംകെ ഗൂഢാലോചനയെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്. തിരുനെല്‍വേലിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്നെ രാഷ്ട്രീയമായി തടയാന്‍ പലവിധത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. കരൂരില്‍ തിരക്കിനിടെ ഉണ്ടായ മരണങ്ങളും ജനനായകന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും എന്നെ തളര്‍ത്തിയിട്ടില്ല. എന്റെ യോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രത്യേക മാര്‍ഗരേഖ വരെ കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ല. ഒടുവില്‍ എന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ എന്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിക്കുകയാണവര്‍. അപകീര്‍ത്തിപ്പെടുത്താനാണ് തിരഞ്ഞെടുപ്പിന് കൃത്യം 30 ദിവസം മുമ്പുള്ള വിവാഹമോചന ഹര്‍ജി.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കോടികള്‍ നല്‍കി സംസ്ഥാനത്തെ കോണ്‍ഗ്രസിനെ വിലയ്‌ക്കെടുത്തു. തമിഴ്‌നാട്ടില്‍ ഇപ്പോഴുള്ളത് ഒരു പണപ്പെട്ടി സഖ്യം മാത്രമാണ്. എന്നാല്‍, യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എനിക്കൊപ്പമാണ്. ഡിഎംകെയും ബിജെപിയും ഒന്നിച്ച് എന്നെ തടയാന്‍ ശ്രമിക്കുകയാണ്. അണ്ണാദുരൈയുടെയും കാമരാജിന്റെയും സുവര്‍ണ ഭരണം തമിഴ്‌നാട് വര്‍ഷങ്ങളായി ആഗ്രഹിക്കുന്നുണ്ട്. അത് തിരികെ കൊണ്ടുവരാന്‍ ടിവികെയ്ക്ക് കഴിയും. തമിഴ്‌നാടിന്റെ ഭാവി മാറ്റാന്‍ ജനങ്ങള്‍ എനിക്കൊരു അവസരം നല്‍കണം. ജനക്കൂട്ടത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' വിജയ് പറഞ്ഞു.
https://www.facebook.com/Malayalivartha























