മാനഭംഗക്കേസില്‍ ഗൂഢാലോചന നടത്തിയ ദിലീപിനെ അകത്തിട്ട പിണറായി, മാനഭംഗം ചെയ്‌തെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ ജയിലിലാക്കുമോ?

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നടന്‍ ദിലീപിനെ 85 ദിവസം ജയിലിലടച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, സരിതാ എസ്. നായരെ മാനഭംഗപ്പെടുത്തിയെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്ത് അദ്ദേഹത്തെ അഴിക്കുള്ളിലാക്കുമോ? ഈ ചോദ്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ മുഖംനേക്കാതെ നടപടി സ്വീകരിക്കുന്നതായിരുന്നു ഇതുവരെയുള്ള കാഴ്ച. വടക്കാഞ്ചേരിക്കേസില്‍ മാത്രമാണ് അദ്ദേഹം ശ്ക്തമായ നടപടി സ്വീകരിക്കാതിരുന്നത്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക വസതിയായ ക്ലീഫ് ഹൗസില്‍ വെച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് സരിതാ എസ്. നായര്‍ ആരോപിക്കുന്നത്. ഇക്കാര്യം അവര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിയായി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കാന്‍ കഴിയും. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയസഭയില്‍ വയ്ക്കാതെ ഇതിന് കഴിയില്ല. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. അതിന് ശേഷമേ എം.എല്‍.എമാര്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കൂ.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ യാതൊരു ഇടപെടലുകളും നടത്താല്‍ അനുവദിക്കാതിരുന്ന പിണറായി വിജയന്‍ യു.ഡി.എഫുമായി യാതൊരുവിധ ഒത്തുതീര്‍പ്പിനും വഴങ്ങില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വേട്ടയാടിയിരുന്നു. അതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ആവശ്യവുമായി പിണറായിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കഴിയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വഴി നീക്കങ്ങള്‍ക്ക് ശ്രമിക്കാമെങ്കിലും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കില്ല. കാരണം നടിയെ ആക്രമിച്ച കേസില്‍ ഇടത് എം.എല്‍.എമാരായ കെ.ബി ഗണേഷ് കുമാറും എം. മുകേഷും എം.പി ഇന്നസെന്റും കിണഞ്ഞ് പരിശ്രമിച്ചിട്ടും ദിലീപിനെ കാരാഗൃഹത്തിലാക്കിയ പിണറായി ആര്‍ക്കും വഴങ്ങില്ല.
https://www.facebook.com/Malayalivartha
























