പണം വെച്ച് ചീട്ടുകളിച്ചവർക്ക് കിട്ടിയ പണി

പെരുമാതുറ മുതലപ്പൊഴി പാലത്തിന് സമീപം പണം വെച്ച് ചീട്ട് കളിച്ച 13 പേര്‍ അറസ്റ്റില്‍. മുതലപ്പൊഴിക്ക് സമീപം നാസ് ഖാന്‍ എന്ന ആളിന്റെ വീട്ടിലായിരുന്നു ചീട്ടുകളി. കുപ്രപ്രസിദ്ധ ഗുണ്ടയും മോഷ്ടാവായ പൊക്കം ഷാജഹാന്‍ (34) എന്ന ഷാജഹാന്‍, രണ്ട് കൊലപാത കേസിലെ പ്രതിയായ കണിയാപുരം സ്വദേശി വിനില്‍ (40), മേനംകുളം ആറാട്ട് വഴി ടീനാ വില്ലയില്‍ ഫ്രാന്‍സിസ് (36), കല്ലിയൂര്‍ വെള്ളയാണി കര്‍ഷിക കോളേജിന് സമീപം കുന്താനംവിള വീട്ടില്‍ വേണു (45), ഓയൂര്‍ സ്വദേശികളായ നാസര്‍ (50), സലിം (50), കബീര്‍ (45), കമലേശ്വരം സ്വദേശി രാധാകൃഷ്ണന്‍ (51), കണിയാപുരം സ്വദേശി ഷാനവാസ് (38), ശ്രീകാര്യം സ്വദേശി സഹദേവന്‍ ( 52 ), അയിരുപ്പാറ സ്വദേശി നസിമുദ്ധീന്‍ (49), കോട്ടയം സ്വദേശി ഗിരിഷ് (40), കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുല്‍ റഹിം (48) എന്നിവരാണ് പിടിയിലായത്.
നാലോളം ആള്‍ക്കാരെ വീടിന് പരിസരത്ത് കാവല്‍ നിര്‍ത്തിയാണ് ചൂതാട്ടം നടത്തിയിരുന്നത്. നാസ്ഖാന്‍ വീടിന് മുകളില്‍ നിന്നും കടപ്പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ദിവസം 10,000 രൂപയാണ് വീടിന് വാടകയായ് നാസ് ഖാന്‍ വാങ്ങിയിരുന്നത്. അഞ്ച് ലക്ഷത്തോളം രൂപയും രണ്ട് കാറുകളും ബൈക്കുകളും ഇവരില്‍ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് നിരവധി ദിവസമായി നടത്തിയ അന്വേഷത്തത്തിലാണ് സംഘം പിടിക്കപ്പെട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചൂത് കളിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങള്‍ എഎസ്പി ആദിത്യ, കടക്കാവൂര്‍ സി.ഐ മുകേഷ്, കഠിനംകുളം എസ്.ഐ ബിനീഷ് ലാല്‍ ഷാഡോ എസ്.ഐ.സിജു.കെ.എല്‍ നായര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.


https://www.facebook.com/Malayalivartha
























