പന്തളം ശിവക്ഷേത്രത്തിലെ മേല്‍ശാന്തി ഇനി ശബരിമല മേല്‍ശാന്തി

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രംതുറന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നടതുറന്നത്. വൃശ്ചിക പുലരി മുതല്‍ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ ഉഷ:പൂജയ്ക്കു ശേഷം നടന്നു.
ശബരിമല മേല്‍ ശാന്തിയായി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ കൊടകര സ്വദേശിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നന്പൂതിരിയേയും തിരഞ്ഞെടുത്തു.
ശബരിമല ക്ഷേത്രത്തിലേക്ക് 14ഉം മാളികപ്പുറത്തേക്ക് 12 പേരുമാണ് മേല്‍ശാന്തിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ സൂര്യ അനൂപ് വര്‍മ്മ ശബരിമല മേല്‍ശാന്തിയെയും, ഹൃദ്യാ വര്‍മ്മ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. ഇരുവരും ഇന്നലെ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പുറപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























