ജനരക്ഷായാത്രയില്‍ മുഴുകി തലസ്ഥാനം... ആവേശത്തില്‍ ബിജെപിക്കാര്‍, സമാപനചടങ്ങിനൊരുങ്ങി തിരുവനന്തപുരം

ബിജെപിയുടെ ജനരക്ഷാ യാത്ര കൊണ്ട് കേരളത്തിന് എന്ത് ഉപയോഗമാണ് ഉണ്ടായത്.എന്ത് നേട്ടമാണ് ഉണ്ടായത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി സംഘടിപ്പിച്ച ഒന്നാണ് ബിജെപിയുടെ ജനരക്ഷായാത്ര എന്നതാണ് പുതിയ ആരോപണം.
പിണറായി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കാനുള്ള വഴിയായിരുന്നു ജനരക്ഷായാത്ര. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര കേരളത്തിന് പിണറായി സര്‍ക്കാരിന് വന്‍തിരിച്ചടിയാകുമെന്നാണ് ബിജെപി പ്രതീക്ഷിച്ചത്.കേരളത്തിലെ ജനങ്ങള്‍ ജനരക്ഷാ യാത്ര പൂര്‍ണമായി തള്ളികളയുകയായിരുന്നു.
കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. അരലക്ഷത്തിലധികം പേര്‍ അണിനിരക്കുന്ന പദയാത്രയുടെ സമാപനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും.ജിഹാദിചുവപ്പ് ഭീകരതയ്‌ക്കെതിരെ നടത്തുന്ന യാത്രയ്ക്ക് ശ്രീകാര്യത്ത് ബഹുജന സ്വീകരണം നല്‍കും. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകള്‍ കുമ്മനം രാജശേഖരനൊപ്പം ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ച ശേഷമാകും ശ്രീകാര്യത്തു നിന്ന് പദയാത്ര തുടങ്ങുക.
ജില്ലയില്‍ ആദ്യമായി മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്ക് ഇരയായ ബലിദാനി ശ്രീകാര്യം ചെറുവയ്ക്കല്‍ ഗംഗാധരന്‍ നായര്‍ നഗറില്‍ രാവിലെ 10.30ന് കേന്ദ്ര തുറമുഖ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ യാത്ര ഉദ്ഘാടനം ചെയ്യും. പട്ടത്ത് ഉച്ചഭക്ഷണവും വിശ്രമവും. മൂന്നിന് യാത്ര തുടരും. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ സംസാരിക്കും. പട്ടം മുതല്‍ പാളയം വരെ അമിത് ഷാ പ്രവര്‍ത്തകരെ തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്യും. പാളയം മുതല്‍ പുത്തരിക്കണ്ടം വരെ അദ്ദേഹം പദയാത്രയില്‍ അണിചേരും. പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപനം.
ജനരക്ഷായാത്ര വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പിനും വന്‍തിരിച്ചടിയായി മാറി.ജനരക്ഷായാത്ര വഴിതിരിച്ചു വിട്ട് വേങ്ങരയില്‍ വന്‍ സ്വീകരണം വരെ ഒരുക്കിയെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാര്‍ ബിജെപിയെ സ്വീകരിച്ചില്ല.
വേങ്ങരയില്‍ ബിജെപിയെ നാലാം സ്ഥാനത്തേക്കു തള്ളി എഡ്‌സിപിഐ മൂന്നാം സ്ഥാനത്തെത്തി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ 1327 വോട്ടിന്റെ കുറവാണ് ഇത്തവണ വേങ്ങരയില്‍ ബിജെപിക്കുള്ളത്.'വേങ്ങര ജനരക്ഷായാത്ര വഴിതിരിച്ചു വിട്ട് വേങ്ങരയില്‍ വന്‍ സ്വീകരണം വരെ ഒരുക്കിയെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാര്‍ ബിജെപിയെ സ്വീകരിച്ചില്ല.
വേങ്ങരയില്‍ ബിജെപിയെ നാലാം സ്ഥാനത്തേക്കു തള്ളി എഡ്‌സിപിഐ മൂന്നാം സ്ഥാനത്തെത്തി. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ 1327 വോട്ടിന്റെ കുറവാണ് ഇത്തവണ വേങ്ങരയില്‍ ബിജെപിക്കുള്ളത്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു നോക്കുമ്പോഴും ഇത്തവണ ബിജെപിക്ക് വോട്ടു കുറവാണ്. ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് 5952 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 224 വോട്ടിന്റെ കുറവ്. എസ്ഡിപിഐ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

ഇത്തവണ പ്രധാനമായും ഹാദിയ കേസും ഫാഷിസവും ചര്‍ച്ചയാക്കിയായിരുന്നു എസ്ഡിപിഐയും ബിജെപിയും മണ്ഡലത്തില്‍ വോട്ടു തേടിയത്. ദേശീയപാതയിലൂടെ കടന്നുപോകേണ്ടിയിരുന്ന ജനരക്ഷായാത്ര വേങ്ങരയിലേക്ക് തിരിച്ചുവിട്ട് സ്വീകരണവും ഒരുക്കി ബിജെപി. അതേസമയം ജനരക്ഷാ യാത്രയെ നേരിടാന്‍ മറ്റു മുന്നണി നേതാക്കള്‍ പ്രധാനമായും ഉപയോഗപ്പെടുത്തിയ വേദിയും വേങ്ങരയായിരുന്നു.
അങ്ങനെയാണ് ഫാഷിസത്തിലേക്ക് തിരഞ്ഞെടുപ്പു ചര്‍ച്ച വഴിമാറുന്നതും. ആരാണ് ഫാഷിസത്തിന്റെ വക്താക്കള്‍ എന്ന നിലയില്‍ ആരോപണ പ്രത്യാരോപണങ്ങളിലും ഏര്‍പ്പെട്ടു മുന്‍നിര പാര്‍ട്ടികളെല്ലാം. കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങും കുമ്മനം രാജശേഖരനും ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിക്കു വേണ്ടി മുന്നിട്ടിറങ്ങിയത്.
കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുത്തു മടങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ വയോധികയെ പീഡിപ്പിച്ചു. സംഭവത്തില്‍ ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ വേണാട്ടേത്ത് വീട്ടില്‍ സന്തോഷി (31) നെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത്: വിവാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയായ അറുപത്തിയാറുകാരിയുടെ ഭര്‍ത്താവ് മൂന്നുവര്‍ഷം മുമ്പ് മരിച്ചു. ഇവര്‍ ഒറ്റയ്ക്കാണ് ഇവിടെ താമസം.
ബിജെപിയുടെ ജനരക്ഷായാത്രയില്‍ ചെങ്ങന്നൂരില്‍ പങ്കെടുത്തശേഷം മദ്യലഹരിയില്‍ എത്തിയ സന്തോഷ് വീടിനുള്ളില്‍ പ്രവേശിച്ച് വീട്ടമ്മയെ ബലാല്‍ക്കാരമായി പിടികൂടി മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.
വീട്ടമ്മയുടെ, ഗുജറാത്തില്‍ ജോലിയുള്ള മരുമകനാണ് പൊലീസില്‍ അറിയിച്ചത്. ജില്ലാ വനിതാ സെല്‍ എസ്‌ഐ ശ്രീദേവി മാന്നാര്‍ സ്‌റ്റേഷനിലെത്തി പീഡനത്തിനിരയായ വീട്ടമ്മയുടെ മൊഴിയെടുത്തു. ശരീരമാകെ മുറിവേറ്റ ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലാക്കി.
ആറു വര്‍ഷം മുമ്പും ഇയാള്‍ ഈ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. വിവാഹിതനായ സന്തോഷിന് കുട്ടികളില്ല. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കുശേഷം പ്രതിയെ ചെങ്ങന്നൂര്‍ ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് പി കോര, മാന്നാര്‍ സിഐ എസ് വിദ്യാധരന്‍, എസ്‌ഐ കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന സന്തോഷിനെ പിടികൂടിയത്.

കേരളത്തിലെ ജനതയെ കാണിക്കാന്‍ ബിജെപി സംഘടിപ്പിച്ച പൊള്ളയായ ഒന്നാണ് ജനരക്ഷായാത്ര.സിപിഎമ്മിന്റെ മുഖം കൂടുതല്‍ വികൃതമാക്കാനാണ് അമിത് ഷായും കുമ്മനം ശ്രമിക്കുന്നത്. മോദി ഇനിയെങ്കിലും അറിയണം കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളല്ല എന്നത്.
https://www.facebook.com/Malayalivartha


























