Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഉദയഭാനു പോലീസിനെ വിളിക്കും മുമ്പേ രാജീവ് മരിച്ചെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

17 OCTOBER 2017 09:35 AM IST
മലയാളി വാര്‍ത്ത

ചാലക്കുടി രാജീവ് കൊലക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കിയത് മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കങ്ങള്‍ക്കു വന്‍ തിരിച്ചടിയായി. 23ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി തീരുമാനം എതിരാകുന്നപക്ഷം കാര്യങ്ങള്‍ അറസ്റ്റിലേക്കു നീങ്ങാനാണ് സാധ്യത.

രാജീവിനെ തട്ടിക്കൊണ്ടുപോയതും ബലം പ്രയോഗിച്ച് രേഖകള്‍ ഒപ്പിട്ടുവാങ്ങാന്‍ ശ്രമിച്ചതും അടക്കമുള്ള കാര്യങ്ങളുടെ ആസൂത്രണത്തില്‍ ഉദയഭാനുവിനു പങ്കുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ നാലു പ്രതികളും കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലും ഉദയഭാനുവിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു.

രാജീവ് മര്‍ദനമേറ്റ് അവശനായി കിടക്കുകയാണെന്ന് ഉദയഭാനുവാണ് പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ അതിനു മുമ്പുതന്നെ രാജീവിന്റെ മരണം സംഭവിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജീവ് മരിച്ചെന്ന് അറിഞ്ഞതിനു ശേഷമാണ് ഉദയഭാനു വിളിച്ചതെന്ന് പോലീസ് വാദിക്കുന്നു.

എന്നാല്‍, ഉദയഭാനു പ്രമുഖ അഭിഭാഷകനാണെന്നതിനാല്‍ കരുതലോടെ നീങ്ങാനാണു പോലീസിന്റെ തീരുമാനം. കേസിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നാണ് ഉദയഭാനുവിന്റെ നിലപാട്. ജനപക്ഷത്തുനിന്ന് കേസുകള്‍ നടത്തിയതിനാല്‍ ശത്രുക്കള്‍ ഏറെയുണ്ട്. അവരെല്ലാം തനിക്കെതിരേ ഒരുമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അഡ്വ. സി.പി. ഉദയഭാനുവിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ഭൂമിയിടപാടുകളുണ്ടെന്നു സൂചന. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസ് ആലോചിക്കുന്നു. ഭൂമിയിടപാടുകള്‍ പലതും ബിനാമി പേരുകളിലാണെന്നും പറയുന്നു. ഉദയഭാനുവിന്റെ ഉന്നത ബന്ധങ്ങളും പരിശോധിക്കും. ഇദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാനും വിശദാന്വേഷണത്തിലൂടെ വഴിയൊരുങ്ങും.

ഉന്നത ബന്ധങ്ങളുള്ള വ്യക്തിയായതിനാല്‍ സൂക്ഷിച്ചു ചുവടുവയ്ക്കാനാണ് പോലീസിന്റെ തീരുമാനം. കോളിളക്കമുണ്ടാക്കിയ ചന്ദ്രബോസ് വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോടതിയില്‍ തിളങ്ങിയ അഭിഭാഷകനാണ് ഉദയഭാനു. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം നിവേദനങ്ങള്‍ നല്‍കി കടുത്ത നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് ഉദയഭാനുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കിയത്‌.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (29 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends