ഉമ്മന്‍ചാണ്ടിയോട് പിണറായിക്ക് വിദ്വേഷമുണ്ടാകാന്‍ കാരണമെന്ത് ?

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രതിപക്ഷനേതാക്കന്‍മാരെ പുനരന്വേഷണം നടത്താന്‍ നിയമപരമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതെങ്കിലും അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ ആയുധമാക്കി ഉമ്മന്‍ചാണ്ടി പിണറായിയെ വേട്ടയാടിയിരുന്നു. അതിനുള്ള പ്രതികാരം കൂടിയാണ് ഈ അന്വേഷണം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മല്‍സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിരുന്നു. വി.എസിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ നിലപാടുള്ളതിനാല്‍ അന്നൊരു പക്ഷെ, അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ നീക്കം അറിയാവുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലാവ്‌ലിന്‍ രാഷ്ട്രീയ ആയുധമാക്കി.
2006 മേയിലായിരുന്നു തെരഞ്ഞെടുപ്പ്, എന്നാല്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പ് മാര്‍ച്ചില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍കേസ് സി.ബി.ഐയ്ക്ക് വിട്ടു. അതോടെ പിണറായിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കരിനിഴല്‍ വീണു. പിന്നീട് വി.എസ് മുഖ്യമന്ത്രിയായി. ലാവ്‌ലിനിലെ സി.സി.ഐ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ 2011ലെ തെരഞ്ഞെടുപ്പിലും പിണറായി വിജയന് മല്‍സരിക്കാനായില്ല. അങ്ങനെ രണ്ട് തവണ പിണറായിയുടെ പാര്‍ലമെന്ററി പദവിക്ക് തടയിട്ട ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആയുധമാക്കുന്നതില്‍ തെറ്റ്പറയാനാകില്ല. എന്നാല്‍ സിബിഐ കീഴ്‌ക്കോടതി 2015ല്‍ പിണറായി അടക്കമുള്ള പ്രതികളെ വിചാരണ ചെയ്യാതെ കുറ്റവിമുക്തരാക്കി. ഇതിനെതിരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി യാതൊരു നിലപാടും സ്വീകരിച്ചില്ല. സി.ബി.ഐ പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സി.പി.എമ്മിലെ ഗ്രൂപ്പ് യുദ്ധങ്ങളും ഉമ്മന്‍ചാണ്ടി പിണറായിക്കെതിരെ ആയുധമാക്കി. ലാവ്‌ലിന്‍ കേസ് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉയര്‍ത്തിക്കൊണ്ട് വന്നത് വി.എസിന്റെ ഒത്താശയോട് കൂടിയായിരുന്നെന്ന് പരസ്യമായ രഹസ്യമാണ്. ലാവ്‌ലിന്‍ അഴിമതിക്കേസാണെന്ന് ചൂണ്ടിക്കാട്ടി അക്കാലത്ത് വി.എസ് പി.ബിക്ക് കത്തയച്ചിരുന്നു. ഇന്നത്തെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും അന്ന് വി.എസിന്റെ നിലപാടിനൊപ്പമായിരുന്നു. പിണറായി മല്‍സരിക്കേണ്ടെന്ന നിലപാടാണ് യച്ചൂരി അടക്കമുള്ളവര്‍ അന്ന് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























