Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പിണറായിയുടെ ശബരിമലകയറ്റവും കടകംപള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനവും

17 OCTOBER 2017 01:03 PM IST
മലയാളി വാര്‍ത്ത

ക്ഷേത്ര വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അകന്ന് നിന്നിരുന്ന സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും അടുത്തകാലത്തായി നിലപാട് മറ്റുന്നതെന്തിന്? പാര്‍ട്ടി പ്രവര്‍ത്തകരും പൊതുസമൂഹവും ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. സംഘപരിവാര്‍ അടക്കമുള്ള ചിലര്‍ ഇതിനെ സ്വാഗതം ചെയ്യുന്നുമുണ്ട്. എന്നാല്‍ പാര്‍ട്ടി നിലപാടുകളില്‍ നിന്നുള്ള വ്യതിയാനമാണിതെന്ന് അടിയുറച്ച കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. മുമ്പ് പാര്‍ട്ടി നേതാക്കളുടെ മാതാപിതാക്കള്‍ മരിച്ചാല്‍ കര്‍മങ്ങള്‍ ഉള്‍പ്പെടെ നടത്താന്‍ പാര്‍ട്ടി അനുവദിക്കില്ലായിരുന്നു. മാലയിട്ട് ശബരിമല ദര്‍ശനം നടത്തിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോട് വിശദീകരണം തേടിയ പാര്‍ട്ടിക്ക് വന്ന മാറ്റം നിലനില്‍പ്പിന്റെ രാഷ്ട്രീയമോ, അതോ മാറിയ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള തന്ത്രമോ. എങ്ങനെ വേണമെങ്കിലും വ്യഖ്യാനിക്കാം.



കഴിഞ്ഞ തവണ പമ്പയില്‍ അവലോകനയോഗത്തിനെത്തിയ പിണറായി ഇത്തവണ മലകയറി. അടുത്ത തവണ പതിനെട്ടാംപടി കയറി ശ്രീകോവിലില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. ബി.ജെ.പിയും സംഘപരിവാറും തീവ്രഹിന്ദുത്വം പറഞ്ഞ് കേരളത്തില്‍ വേരുറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മുളയിലേ പിഴുതെറിയുകയാണ് പുതിയനിലപാടുകളിലൂടെ സി.പി.എം ഉദ്ദേശിക്കുന്നത്. ഹൈന്ദവവികാരം വളര്‍ത്തി ഹിന്ദുസമുദായത്തെ സി.പി.എമ്മില്‍ നിന്ന് അകറ്റുകയാണ് സംഘപരിവാറിന്റെ അജണ്ട. സി.പി.എമ്മിന്റെ അണികളിലും പ്രവര്‍ത്തകരിലും ഭൂപിപക്ഷവും പിന്നോക്ക, ദളിത് വിഭാഗങ്ങളില്‍ പെടുന്ന ഹിന്ദുക്കളാണ്. അവരെ അടര്‍ത്തിയെടുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ബി.ഡി.ജെ.എസ് ഉണ്ടാക്കിയത് അതിന്റെ ഭാഗമായാണ്. എന്നാലത് പാതിവഴിയില്‍ തര്‍ക്കത്തിലുമായി.

സാധാരണ സി.പി.എം മന്ത്രിമാരോ, നേതാക്കന്‍മാരോ ക്ഷേത്രാചാരങ്ങളില്‍ പങ്കെടുക്കാറില്ല. പ്രതിപക്ഷനേതാവായിരിക്കെ വി.എസ് മലപ്പുറത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ദര്‍ശനം നടത്തുകയോ, ആചാരങ്ങളോ, വഴിപാടുകളോ നടത്തിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ഗുരുവായൂര്‍ ദര്‍ശനം നടത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആചാരങ്ങളില്‍ പങ്കെടുക്കുകയും വഴിപാട് നടത്തുകയും ചെയ്തു. ഇത് വലിയ വിവാദമായെങ്കിലും പാര്‍ട്ടി അത് തന്ത്രപരമായി ഒതുക്കി തീര്‍ത്തു. സാധാരണഗതിയില്‍ പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിക്കേണ്ട വിഷയമായിരുന്നു ഇത്. 



ക്ഷത്രങ്ങളിലെ പൂജാരിമാര്‍ കോണകം ഉടുക്കുന്നതിനെതിരെ പരസ്യവിമര്‍ശനം നടത്തിയ മന്ത്രി ജി.സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിക്കാന്‍ ഫ്രൂട്ട്‌സുമായി പോയതും അടുത്തകാലത്താണ്. ഇതേ മഠാധിപതി തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ പ്രത്യേക ഇരിപ്പിടം കൊണ്ടുവന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എടുത്ത് മാറ്റിയത് വിവാദമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (29 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends