പത്രക്കാരെ പേടിക്കുന്ന ഭക്തര്‍... ശബരിമല ക്ഷേത്രനടയില്‍ എത്തി മാളികപ്പുറത്തു നിന്നും പ്രസാദം സ്വീകരിച്ചു; ക്ഷേത്രത്തിനുളളിലേക്ക് ഒരു നിമിഷം നോക്കി

ശബരിമല തീര്‍ഥാടന അവലോകന യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചു. ജീവനക്കാര്‍ക്കുള്ള വടക്കേവഴിയിലൂടെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. തെക്കേ വശത്തുകൂടി സോപാനത്ത് എത്തിയതിന് ശേഷം ക്ഷേത്ര ജീവനക്കാരെയും പൂജാരിമാരെയും അദ്ദേഹം അഭിവാദ്യം ചെയ്തു. ക്ഷേത്രത്തിനുളളിലേക്ക് ഒരു നിമിഷം നോക്കിയ ശേഷം വടക്കേ സോപാനം കടന്ന് മാളികപ്പുറത്തേക്ക് പോയി. മേല്‍ശാന്തി മനു നമ്പൂതിരി മുഖ്യമന്ത്രിയെ പ്രസാദം നല്‍കി സ്വീകരിച്ചു.
മാളികപ്പുറത്ത് നിന്നും വാവര് നടയില്‍ നിന്നും പിണറായി പ്രസാദം സ്വീകരിച്ചു. ശബരിമല ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
കൊച്ചു കടുത്താ സ്വാമി നടയില്‍ എത്തിയപ്പോള്‍ പൂജാരിയായ ജയചന്ദ്രനോട് നാട് അന്വേഷിച്ചു. തിരികെ സന്നിധാനത്ത് എത്തിയ അദ്ദേഹം താഴെ തിരുമുറ്റത്ത് നിന്ന് വാവര് സ്വാമിനടയില്‍ ചെന്നു. അവിടുത്തെ മുഖ്യ പുരോഹിതനായ അബ്ദുല്‍ റഷീദ് മുസലിയാര്‍ പ്രസാദം നല്‍കി. ചുക്ക്, ജീരകം, ഏലക്കാ, കല്‍ക്കണ്ടം, കുരുമുളക്, അരി എന്നിവ ചേര്‍ത്ത പ്രസാദം മൂന്ന് തവണ വാങ്ങിക്കഴിച്ചു. ഒപ്പം ഉണ്ടായിരുന്ന മന്ത്രിമാരായ മാത്യു ടി.തോമസ്, കടകംപള്ളി സുരേന്ദ്രന്‍, കെ.രാജു, ജി.സുധാകരന്‍ എന്നിവരും രാജു ഏബ്രഹാം എം.എല്‍.എയും പ്രസാദം കഴിച്ചു.


https://www.facebook.com/Malayalivartha


























