Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

അച്ഛനേയും മകനേയും ഒന്നിപ്പിച്ചതിന്‌ ബാലകൃഷ്‌ണപിള്ള പി.സി. ജോര്‍ജിനോട്‌ നന്ദി പറയണം, അച്ഛന്‌ വിധേയനായ മന്ത്രിയായി ഗണേഷ്‌കുമാര്‍ വരുന്നു...

09 MARCH 2013 02:48 AM IST
മലയാളി വാര്‍ത്ത.

More Stories...

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റികകൊണ്ടുള്ള തലയ്ക്കടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍, രണ്ടു കിലോയോളം തൂക്കമുള്ള ചുറ്റിക വീട്ടില്‍ നിന്ന് കണ്ടെത്തി

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

ബാലകൃഷ്‌ണ പിള്ള ഇപ്പോള്‍ മനസാലെങ്കിലും പി.സി. ജോര്‍ജിനോട്‌ കടപ്പെട്ടിരിക്കും. മകനായ മന്ത്രി കെ.ബി. ഗണേഷ്‌ കുമാറിനെ ഒന്നു വരുതിക്കു നിര്‍ത്താന്‍ രണ്ടുമൂന്ന്‌ വര്‍ഷം കൊണ്ട്‌ ശ്രമിക്കുകയാണ്‌. നാട്ടിലെ കൊള്ളാവുന്നവരെ കൊണ്ടൊക്കെ പറയിപ്പിച്ചു നോക്കി. ഒന്നിനും മന്ത്രി വഴങ്ങിയില്ലെന്നു മാത്രമല്ല അഴിമതി ചെയ്യാന്‍ തന്നെ കിട്ടില്ലെന്നും തുറന്ന്‌ പറഞ്ഞതോടെ പിള്ളയുടെ പ്രതാപവും പോയി.
മന്ത്രി അഴിമതിക്കാരനെന്ന്‌ പരാതിയില്ലെങ്കിലും മന്ത്രിയുടെ ഓഫീസ്‌ അഴിമതിക്ക്‌ കൂട്ടു നില്‍ക്കുന്നുവെന്നാണ്‌ ബാലകൃഷ്‌ണ പിള്ളയുടെ പരാതി. പാര്‍ട്ടിക്കാരെ ആരേയും മന്ത്രിയുടെ സഹായികളാക്കിയില്ല. പാര്‍ട്ടിക്കര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ സിനിമാക്കാരും സീരിയല്‍കാരും വ്യവസായികളും മാത്രം. മുഖ്യമന്ത്രിയോടും കെപിസിസി പ്രസിഡന്റിനോടും പലതവണ പറഞ്ഞു നോക്കി. അവരുടെയൊക്കെ മനസില്‍ ഗണേഷ്‌കുമാര്‍ നല്ല പിള്ള.
കാണപ്പെട്ട ഗുരുവായ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കൊണ്ടു പോലും പറയിപ്പിച്ചു. ഒന്നിനും വഴങ്ങിയില്ലെന്നു മാത്രമല്ല പാര്‍ട്ടിക്ക്‌ ബദലായി പുതിയ ഭാരവാഹികളെപ്പോലും കൊണ്ടുവന്ന്‌ നാണക്കെടുണ്ടാക്കി. അവസാനം തങ്ങള്‍ക്ക്‌ മന്ത്രി വേണ്ടന്ന്‌ പോലും എഴുതിക്കൊടുക്കേണ്ടിയും വന്നു. എന്തു ഫലം. നടക്കാത്തകാര്യം. ഐക്യമുന്നണിക്കാണെങ്കില്‍ ഭൂരിപക്ഷം കുറവ്‌. അതിനിടയ്‌ക്ക്‌ ഗണേഷ്‌കുമാറിനെതിരെ എന്ത്‌ നടപടിയെടുക്കാന്‍. പാവം പാര്‍ട്ടി ചെയര്‍മാന്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിച്ചിരുന്നു.
അപ്പോഴാണ്‌ ഒരു മന്ത്രിയുടെ വിവാഹേതര ബന്ധം പുറത്തായത്‌. ആ മന്ത്രി ഗണേഷ്‌കുമാറാണെന്ന്‌ ഗവ. ചീപ്‌. വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞത്‌. എല്ലായിടത്തു നിന്നും ഗണേഷ്‌കുമാറിന്‌ അപമാനങ്ങള്‍ മാത്രം ബാക്കി. ഭാര്യയായ യാമിനിയും രംഗത്തെത്തി മുഖ്യമന്ത്രിയെ കണ്ടു. ചില യുവതുര്‍ക്കികള്‍ മുമ്പോട്ട്‌ വന്നത്‌ കൊണ്ട്‌ മന്ത്രി പദം രാജി വയ്‌ക്കേണ്ടി വന്നില്ല. താന്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ മന്ത്രിക്കുണ്ടായി.
അങ്ങനെ മന്ത്രി ഷിബു ബേബി ജോണുമൊപ്പം അച്ഛന്റെ മുമ്പില്‍ സാഷ്‌ടാങ്കം പ്രണമിച്ചു. അച്ഛനും സന്തോഷമായി. മകന്‍ പയ്യനെ ഒന്നു വരുതിക്ക്‌ കിട്ടുന്നു. പി.സി. ജോര്‍ജിനെ നന്ദിയോടെ ഓര്‍ത്തു. ഈ അവസരം ശരിക്കും മുതലാക്കണം. അതിനായുള്ള ശ്രമത്തിലായി കേരള കോണ്‍ഗ്രസ്‌ ബി നേതാവ്‌ ബാലകൃഷ്‌ണപിള്ള.

പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചാല്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് ഒരു അവസരം കൂടി നല്‍കുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണം എന്ന ഒരൊറ്റ ഉപാധി മാത്രമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ഗണേഷുമായി യോജിപ്പിന്റെ വഴി ഇപ്പോള്‍ അടച്ചിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനായി അടുത്ത യു.ഡി.എഫ് ഏകോപന സമിതി യോഗം നടക്കുന്ന ഏപ്രില്‍ രണ്ടു വരെ കാത്തിരിക്കുമെന്നും പിള്ള പറഞ്ഞു.
പാര്‍ട്ടിയെ ധിക്കരിക്കുന്ന മന്ത്രിയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിച്ചിട്ടില്ല. ഈ ആവശ്യത്തില്‍ നിന്ന് ഒട്ടും പിറകോട്ട് പോയിട്ടുമില്ല. എന്നാല്‍ , മറ്റു പാര്‍ട്ടിയിലെ മന്ത്രിമാര്‍ ചെയ്യുന്നതു പോലെ ഗണേഷ്‌കുമാറും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചാല്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന തീരുമാനം പുനപ്പരിശോധിക്കും.
ഗണേഷുമായി യോജിപ്പിന്റെ വഴി അടയ്ക്കുന്നില്ല. ഇക്കാര്യത്തില്‍ എനിക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്. പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചിട്ടില്ല. മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു മാത്രം.
ഗണേഷ്‌കുമാറുമായി മറ്റു കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ തവണ പത്തനാപുരത്ത് സീറ്റ് നല്‍കില്ലായിരുന്നു. മന്ത്രി പാര്‍ട്ടിയെ ധിക്കരിച്ചുതുടങ്ങിയപ്പോഴാണ് അഭിപ്രായവ്യത്യാസം തുടങ്ങിയത്. കുടുംബകാര്യവും രാഷ്ട്രീയവും തമ്മില്‍ കൂട്ടുക്കുഴയ്ക്കുന്നില്ല.

അതേസമയം അച്ഛനും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍ . ബാലകൃഷ്ണപിള്ള തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചു നടത്തിയ അഭിപ്രായപ്രകടനം സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. അച്ഛനുമായി അന്നും ഇന്നും യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്റെ കീഴില്‍ പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അഴിമതിക്ക് കൂട്ടുനില്‍ക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് എന്റെ നിലപാടിനുള്ള അംഗീകാരമാണ്-ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാംവിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരന്‍ കൂടെപ്പിറപ്പിനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ കൂടുതല്‍ തെളിവു കിട്ടി പോലീസിന്... സ്വര്‍ണാഭരണങ്ങള്‍ മൃതദേഹത്തിന് സമീപം കുഴിച്ചിട്ട നിലയില്‍, ചുറ്റ  (15 minutes ago)

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (21 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...  (28 minutes ago)

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...  (48 minutes ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (1 hour ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (1 hour ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (1 hour ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (2 hours ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (2 hours ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (2 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (3 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (3 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (3 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (4 hours ago)

Malayali Vartha Recommends