സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നെന്ന് ചെന്നിത്തല

സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ആര് തലയില്‍ മുണ്ടിട്ട് നടക്കുമെന്ന് കാണാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സോളാര്‍ കേസിലൂടെ രാഷ്ട്രീയ പകപോക്കലിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ല, എടുത്താല്‍ തന്നെ കോടതി വരാന്തയില്‍ തന്നെ അത് തള്ളിപ്പോകും. കേസെടുക്കാന്‍ തിടുക്കം കാട്ടിയവര്‍ ഇപ്പോള്‍ പിന്നോക്കം പോയി. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ്, പ്രതിപക്ഷത്തിനെതിരായ ഭാഗം മാത്രം വായിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തിയ മുഖ്യമന്ത്രിക്ക് ഒരു മാസം പിന്നിട്ടിട്ടും അനക്കമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ കരിവാരിത്തേക്കാന്‍ നടത്തിയ നീക്കം സര്‍ക്കാരിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം കിട്ടിയിട്ടും വീണ്ടും പ്രാഥമിക അന്വേഷണം നടത്തുമെന്ന് പറയുന്നു. അതിന്റെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. യു.ഡി.എഫ് നേതാക്കളെ ഭയപ്പെടുത്താന്‍ നോക്കണ്ട. ജനങ്ങളെ മുന്‍നിര്‍ത്തി ഇതിന് മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. പടയൊരുക്കം യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ പണമിടപാട് നടത്താനൊരുങ്ങുന്ന മോദിയുടെ ഭരണത്തില്‍ അംബാനിയും അദാനിയും പേടിഎമ്മുമാണ് നേട്ടം കൊയ്തത്. നോട്ട്‌നിരോധനത്തിന്റെ ഇരയായി 130 ജീവന്‍ പൊലിഞ്ഞു. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് ജോലി പോയി. ജനകീയ കോടതി അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൂക്കിലേറ്റുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം സോളാര്‍ കേസില്‍ നാണംകെട്ട യു.ഡി.എഫ് തോമസ് ചാണ്ടിയുടെ രാജിക്കായി മുറവിളി കൂട്ടുന്നത് ജനശ്രദ്ധതിരിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha



























