Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളത്തിന്റെ ഹൗസ്‌ബോട്ട് ടൂറിസത്തിന് ഭീഷണി, ചൂതാട്ടം ഒഴികെ ബോട്ടില്‍ എന്തുമാകാമെന്ന് ഹൗസ്‌ബോട്ട് ഉടമകള്‍ക്ക് ആന്ധ്രയുടെ വാഗ്ദാനം

08 NOVEMBER 2017 04:59 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ പ്രധാന ആകര്‍ഷണമായ ഹൗസ്‌ബോട്ടുകളെ റാഞ്ചാന്‍ വന്‍ വാഗ്ദാനങ്ങളുമായി ആന്ധ്രാ സര്‍ക്കാര്‍. ചൂതാട്ടം ഒഴികെ ബോട്ടില്‍ എന്തുമാകാമെന്നാണു വാഗ്ദാനം. കോടിക്കണക്കിനു രൂപ സംഭാവന ചെയ്യുന്ന ഹൗസ്‌ബോട്ട് ടൂറിസത്തോടു കേരളം മുഖംതിരിച്ചു നില്‍ക്കുമ്പോഴാണ് ഉടമകളെ ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി ഈ മേഖലയെ അയല്‍സംസ്ഥാനം പറിച്ചുനടാന്‍ നീക്കം നടത്തുന്നത്.

പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ കാക്കിനടയില്‍ വേമ്പനാട്ടു കായലിനു സമാനമായ ഭൂപ്രകൃതിയുള്ള കോണസീമത്തടാകത്തിന്റെ വിനോദ സഞ്ചാര വികസനത്തിനായാണിത്.

കേരളീയരീതിയില്‍ ഹൗസ്‌ബോട്ടുകള്‍ നിര്‍മിക്കാമെന്നും നാട്ടില്‍നിന്നുള്ളവരെ ജോലിക്കാരാക്കാമെന്നുമുള്ള നിബന്ധനകള്‍ക്കൊപ്പം ആകര്‍ഷകമായ വായ്പാസൗകര്യവും വാഗ്ദാനം ചെയ്യുന്നു.

സര്‍ക്കാര്‍ സബ്‌സിഡിയായി 30 ശതമാനവും 60 ശതമാനം വായ്പയും നല്‍കും. ബോട്ടു നിര്‍മിക്കാന്‍ ആദ്യ മുടക്കുമുതലായി 10 ശതമാനം മാത്രം തുക മതി. കണ്ടല്‍ക്കാടുകളും തെങ്ങിന്‍തോപ്പുകളും വയലുകളും നിറഞ്ഞ കോണസീമത്തടാകത്തില്‍ ഹൗസ്‌ബോട്ടുകള്‍ എത്തുന്നതോടെ വന്‍ വികസനക്കുതിപ്പാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഹൗസ്‌ബോട്ടുകളില്‍ ബിയര്‍പാര്‍ലറോ, ബാറോ നടത്താമെന്നും വാഗ്ദാനമുണ്ട്.

ഇതു സംബന്ധിച്ചു പദ്ധതി തയാറാക്കി നല്‍കാന്‍ കൊച്ചിയിലെ പ്രമുഖ ഹൗസ്‌ബോട്ട് നിര്‍മാണക്കമ്പനിയെ ചുമതലപ്പെടുത്തി. ആലപ്പുഴയില്‍ നിന്നു പതിനൊന്നു ഹൗസ് ബോട്ട് ഉടമകളെയും കുമരകത്ത് നിന്ന് ഒരാളേയും ആന്ധ്രയിലേക്കു ക്ഷണിച്ചിട്ടുമുണ്ട്.

ഒരു മാസം മുമ്പ് ഇംഗ്ലീഷ് ദിനപത്രത്തില്‍ പരസ്യം നല്‍കിയാണ് ഉടമകളെ കൊച്ചിയിലെ താജ് ഹോട്ടലിലേക്കു ക്ഷണിച്ചത്.

ഇവരില്‍ നിന്നു തെരഞ്ഞെടുത്ത 12 പേരെയാണു കൊണ്ടുപോയത്. വിമാന ടിക്കറ്റും താമസവും ഭക്ഷണവുമെല്ലാം സര്‍ക്കാരിന്റെ ചെലവിലായിരുന്നു.

നാലുദിവസം തങ്ങിയ സംഘത്തില്‍ നിന്നു കാക്കിനട കലക്ടര്‍ കാര്‍ത്തികേയ മിശ്രയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഉപദേശം തേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends