യു.ഡി.എഫിന്റെ പാളയത്തില്‍ പട; തോമസ് ചാണ്ടിയെ അടിക്കാന്‍ വച്ചിരുന്ന വടിയുടെ മുന കൊടിക്കുന്നില്‍ ഒടിച്ചു

യു.ഡി.എഫിന്റെ പാളയത്തില്‍ പട. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് മന്ത്രിമാരില്‍ ചിലര്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ അതിഥികളായി പോയിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി വ്യക്തമാക്കി. കൊല്ലം പ്രസ്‌ക്ലബില്‍ വെച്ചാണ് ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കാര്യം അദ്ദേഹം നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് കുട്ടനാട് വികസന സമിതി യോഗം തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ വെച്ചാണ് നടന്നത്. താന്‍ ഇതിനെ എതിര്‍ത്തിരുന്നതായും കൊടിക്കുന്നില്‍ വ്യക്തമാക്കി. മാത്രമല്ല, തന്റെ നിലപാടിനെതിരെ യു.ഡി.എഫിലെ പലരും രംഗത്തെത്തി. കോണ്‍ഗ്രസില്‍ നിന്ന് പോലും തനിക്ക് പിന്തുണ കിട്ടിയില്ലെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
താന്‍ കൊണ്ടുവന്നവരെ കെ.പി.സി.സി പട്ടികയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വെട്ടിമാറ്റിയിരുന്നു. കൊല്ലം ഏഴുകോണ്‍ ബ്‌ളോക്കില്‍ നിന്ന് പി.സി വിഷ്ണുനാഥിന് പകരം താന്‍ പറയുന്നയാളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് കൊടിക്കുന്നില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതോടെ കൊടിക്കുന്നിലിന്റെ നോമിനി പുറത്തായി. അന്നു മുതലുള്ള ഉരസലാണ് ഇന്ന് പരസ്യമായത്. സോളാറില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ഉയര്‍ത്തി പ്രതിരോധിക്കാനിറങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തിവരുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെയും മുന്നണിയേയും വെട്ടിലാക്കി കൊടിക്കുന്നില്‍ രംഗത്തെത്തിയത്.
കൊടിക്കുന്നിലിന്റെ പ്രസ്താവന സോളാറില്‍ പിന്നോക്കം പോയ എല്‍.ഡി.എഫിന് ഊര്‍ജ്ജം പകരും. കാരണം വ്യാഴാഴ്ച സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുകയാണ്. ആ സമയം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്താനിരിക്കുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ക്ക് മുന്നില്‍ കൊടിക്കുന്നിലിന്റെ പ്രസ്താവന ആയുധമാക്കാന്‍ എല്‍.ഡി.എഫിനാകും. കൊടിക്കുന്നിലിന്റെ പ്രസ്താവന ചെന്നിത്തലയുടെ അറിവോടെയാണെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha



























