Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രാഷ്ട്രീയ പ്രതിയോഗികളെ നാറ്റിക്കാന്‍ സരിതയുടെ സംഗതിയുമായി സര്‍ക്കാര്‍ ഇന്ന് സഭയില്‍, ചെലവ് കോടികള്‍ 

09 NOVEMBER 2017 09:08 AM IST
മലയാളി വാര്‍ത്ത

സോളര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാരിനു പണം നല്‍കി വാങ്ങിക്കോളാമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വേണ്ടാ, ലക്ഷങ്ങള്‍ ചെലവഴിച്ച് അങ്ങോട്ടു തരാമെന്നു സര്‍ക്കാര്‍. ഒടുവില്‍ ഒരു ദിവസം സഭ ചേരുന്നതിന് 26 ലക്ഷം രൂപ മുടക്കി സര്‍ക്കാര്‍ സോളാര്‍ ഇന്ന് സഭയില്‍ വയ്ക്കുന്നു. ഉമ്മന്‍ചാണ്ടി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കി. റിപ്പോര്‍ട്ടിന് 1073 പേജുണ്ട്.

വിവരാവകാശപ്രകാരം ഇതു കിട്ടാന്‍ ഒരു പേജിനു രണ്ടു രൂപ നിരക്കില്‍ 2146 രൂപ സര്‍ക്കാരിനു നല്‍കണം. തനിക്കെതിരെ കേസ് എടുത്തതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു ലഭിക്കാന്‍ അവകാശമുണ്ടെന്ന അദ്ദേഹത്തിന്റെ വാദത്തിന് അനുകൂലവിധി വിവരാവകാശ കമ്മിഷനില്‍നിന്ന് ഉണ്ടാകാനുമിടയുണ്ട്.ഇങ്ങനെയിരിക്കെ സരിതയുടെ പേരിലുള്ള ലൈംഗികാതിക്രമ കഥകള്‍ പ്രത്യേക ടീമിനെക്കൊണ്ട് എരിവും പുളിയുമൊക്കെച്ചേര്‍ത്തു മലയാളത്തിലേക്ക് പകര്‍ത്തി ഇന്ന് നിയമസഭയിലാവതരിപ്പിക്കും.

സോളാര്‍ റിപ്പോര്‍ട് കേരളമെങ്ങനെ ഉള്‍ക്കൊള്ളുമെന്നു ഇന്നറിയാം. പരസ്പര സമ്മതത്തോടെയുള്ള വ്യഭിചാര കഥകള്‍ ഇന്ന് മലയാളികള്‍ ചര്‍ച്ച ചെയ്തു കൊഴുപ്പിക്കുമ്പോള്‍ കേരളം നിയമസഭയുടെ ഏറ്റവും പരിഹാസ്യ ദിനമായി ഇന്ന് വരും നാളുകള്‍ ഓര്‍മ്മിക്കും. 

നവംബര്‍ ഒന്‍പതിന് ഒരു മണിക്കൂര്‍ സഭ ചേരും. റിപ്പോര്‍ട്ടും നടപടിരേഖയും സഭയുടെ മേശപ്പുറത്തു വയ്ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു ശേഷം സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍ട്ടില്‍ ഓരോ ദിവസവും വെള്ളം കുടിക്കുന്ന കാഴ്ച്ചയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. 

ഒരു ദിവസം സഭ ചേരുന്നതിന് 26 ലക്ഷം രൂപയ്‌ക്കെന്നാണു കണക്ക്. മന്ത്രിമാര്‍ക്കു സിറ്റിങ് ഫീസും യാത്രാബത്തയും ഇല്ല. ബാക്കി 121 എംഎല്‍എമാര്‍ക്ക് 750 രൂപ വീതം സിറ്റിങ് ഫീസ്.

ഇതിന് 90,750 രൂപ. ഇവര്‍ക്കു കിലോമീറ്ററിന് ആറു രൂപ നിരക്കില്‍ യാത്രാബത്തയ്ക്ക് രണ്ടു ലക്ഷത്തിലേറെ രൂപ. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ജീവനക്കാര്‍ക്ക് ഓവര്‍ടൈം ശമ്പളം നല്‍കണം. ഒപ്പം, ഡ്യൂട്ടി ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ നിയസഭയിലെ എല്ലാ ജീവനക്കാര്‍ക്കും ഓവര്‍ടൈം ശമ്പളമുണ്ട്.

കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാന്‍ പ്രത്യേക സഭ ചേരുന്നത് ഇതാദ്യമാണ്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പു സഭയില്‍ അവതരിപ്പിക്കണമെന്നു നിയമമില്ല. സഭയില്‍ വയ്ക്കുമ്പോള്‍ അതിന്മേല്‍ സ്വീകരിച്ച നടപടിയാണു പ്രധാനം. സോളറിന്റെ കാര്യത്തില്‍ നടപടികള്‍ മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു.

ശേഷിക്കുന്നതു സഭയില്‍ വയ്ക്കുന്ന ചടങ്ങു മാത്രം.സോളര്‍ കമ്മിഷനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവിട്ടത് ഏഴു കോടിയിലേറെ രൂപ. സരിത എസ്. നായരുടെ സോളാര്‍ തട്ടിപ്പിനു വിധേയരായവരുടെ പരാതികളില്‍ തട്ടിപ്പിന്റെ തുക 6.75 കോടി രൂപ.

സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ജുഡീഷ്യല്‍ അന്വേഷണമാണു നാലു വര്‍ഷം കൊണ്ടു കമ്മിഷന്‍ നടത്തിയത്. ഉമ്മന്‍ചാണ്ടി അടക്കം 214 സാക്ഷികളെ വിസ്തരിച്ചു. കമ്മിഷനിലെ ജീവനക്കാരുടെ ശമ്പളം, യാത്രപ്പടി തുടങ്ങിയ ഇനങ്ങളിലാണു സര്‍ക്കാര്‍ ഏഴു കോടിയിലേറെ ചെലവഴിച്ചത്. 

ഇതിനു പുറമെ കൊച്ചിയില്‍ കമ്മിഷനു മൊഴി കൊടുക്കാന്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും യാത്രാപ്പടിയും ദിനബത്തയുമെല്ലാം ചേര്‍ത്താല്‍ ചെലവ് ഇരട്ടിയാകും. പലരും നാലും അഞ്ചും പ്രാവശ്യമാണു കമ്മിഷനു മുന്‍പില്‍ ഹാജരായത്. 

2013 ഒക്ടോബറില്‍ നിയമിച്ച കമ്മിഷന്റെ കാലാവധി എട്ടു തവണ സര്‍ക്കാര്‍ നീട്ടി. കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി.ശിവരാജന്‍, പിന്നാക്ക സമുദായ കമ്മിഷന്റെ അധ്യക്ഷനായിരുന്നതിനാല്‍ അദ്ദേഹത്തിന് ആ കമ്മിഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളവും വാഹനവുമെല്ലാം ഉണ്ട്. സോളര്‍ കമ്മിഷനു വേണ്ടി അദ്ദേഹത്തിനു ശമ്പളവും വാഹനവും നല്‍കേണ്ടി വന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends