ആഢംബര വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെത്തിയ അന്വേഷണസംഘം കണ്ടത് നടിനടന്മാരുടെ വൻതട്ടിപ്പ്

നടൻ ഫഹദ് ഫാസിലിന്റെയും നടി അമലാപോളിന്റെയും ആഢംബര വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെത്തിയ അന്വേഷണസംഘം കണ്ടത് വൻതട്ടിപ്പ്. അമലാപോളിന്റെ വിലാസത്തിൽ എത്തിയപ്പോൾ അവിടെ നിന്ന് തിരിയാൻ പറ്റാത്ത ഒരു ഒറ്റമുറി.
ഫഹദിന്റെ വിലാസത്തിലാണേൽ ഒരു വീടുപോലുമില്ല. നടിനടന്മാരുടെ തട്ടിപ്പിന്റെ ഈ വൻകാഴ്ചക്കണ്ട അന്വേഷണസംഘം ഞെട്ടി. നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്താന്‍ പ്രമുഖര്‍ കടമെടുത്തിരിക്കുന്ന വിലാസക്കാരില്‍ കൂടുതലും പട്ടിണിപ്പാവങ്ങളാണ്. പുതുച്ചേരിയിലെ ചേരിനിവാസികളുടെ വിലാസത്തിലാണു ഭൂരിഭാഗം ആഢംബര വാഹനങ്ങളുടെയും രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്.
ഒരേ വിലാസത്തില്‍ പല വാഹനങ്ങളാണു രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്. ഫഹദ് വാഹന രജിസ്ട്രേഷന്‍ നടത്തിയ അതേ വിലാസത്തില്‍ മറ്റു രണ്ടുപേര്‍ കൂടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരന്‍ ഒരേ വിലാസത്തില്‍ മൂന്ന് ആഡംബര വാഹനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതുപ്പോലെ രജിസ്ട്രേഷന്‍ നടപടികള്‍ നടത്താന്‍വേണ്ടി ഒരു സംഘംതന്നെ ഇതിനുപിന്നിൽ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നെത്തിയ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തിവരികയാണ്. നാല്‍പ്പതിലേറെ വിലാസങ്ങളാണ് ഇവര്‍ പരിശോധിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പിന്നാലെ മാഫിയ വട്ടംചുറ്റുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി ഉദ്യോഗസ്ഥരെ കാറിലെത്തിയ സംഘം പിന്‍തുടര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ പോലീസ് സഹായം തേടിയതോടെ സംഘത്തിന്റെ പിന്തുടരൽ നിന്നു.

https://www.facebook.com/Malayalivartha



























