രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫും തെറ്റുകാരാണെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫും തെറ്റുകാരാണെന്നാണ് സോളാര്‍ കമ്മീഷന്‍ കണ്ടെത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയുന്നവിധം സരിത നായരെ യു.ഡി.എഫ് സര്‍ക്കാര്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകണം എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനാലാണ് നിയമോപദേശം ലഭിച്ചശേഷം റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. കോഴ വാങ്ങിയതിനെക്കുറിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു
സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ അഴിമതിനിരോധനനിയമം ബാധകമാകുമോ എന്നും അന്വേഷിക്കും
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു
https://www.facebook.com/Malayalivartha



























