കെ.സിയുടെ പീഡനം കാരണം സരിത അഞ്ച് ദിവസം എഴുന്നേറ്റില്ല, മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍ സ്ത്രീകളുടെ സുരക്ഷയെന്താണ്? റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങളിങ്ങനെ...

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി സരിത എസ്. നായരെ ക്ലിഫ് ഹൗസില്‍ വെച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അവരെ അറിയാതെയാണോ ഇത് ചെയ്തത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി അദ്ദേഹം ദുരുപയോഗം ചെയ്തില്ലേ? പിന്നീട് അദ്ദേഹത്തിന് സരിതയെ മനസിലായി. പക്ഷെ, ലക്ഷ്മിയെന്ന പേരില്‍ സരിതയെ ഉമ്മന്‍ചാണ്ടിക്കിക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടീം സോളാര്‍ കമ്പനിയെ കുറിച്ച് പ്രശ്‌നങ്ങളുയര്‍ന്നപ്പോള്‍ അവര്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു, യാചിച്ചു. എന്നാല്‍ അദ്ദേഹം കൂടുതല്‍ താല്‍പര്യപ്പെട്ടത് ലൈംഗിക സംതൃപ്തിയിലായിരുന്നു. അതിനാല്‍ ഇക്കാര്യങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനമന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ റോസ്ഹൗസില്‍ വെച്ച് സരിതയെ ബലാല്‍സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ബി.ജെ.പി ഹര്‍ത്താല്‍ ദിവസം കെ.സി വേണുഗോപാലിന്റെ കൂടെയുള്ള നസറുള്ള സരിതയെ ഫോണില്‍ വിളിച്ചു. മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ വരാന്‍ പറഞ്ഞു. ഇക്കോ ടൂറിസം പേപ്പര്‍ ശരിയായെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. ചെന്നപ്പോള്‍ മന്ത്രിയേയോ, സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ട് പൊലീസുകാര്‍ മാത്രമാണുണ്ടിയിരുന്നത്. ഫോണില്‍ വിളിച്ചപ്പോള്‍ മന്ത്രി അനില്‍കുമാര്‍ വന്നു. കെ.സി ഹാളില്‍ ഉണ്ടെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കെ.സിയെ കണ്ടില്ല. നസറുള്ളയെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തു. അപ്പോഴേക്കും കതക് അടച്ചു. കെ.സി വേണുഗോപാല്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ സരിതയെ ഉപദ്രവിച്ചു. ചീത്ത വിളിച്ചു. സരിതയും തിരികെ വിളിച്ചു. അഞ്ച് ദിവസം എഴുനേറ്റ് നില്‍ക്കാനോ, നടക്കാനോ പറ്റാത്തവിധം സരിതയെ ശാരീരികമായി അവശതയിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോഴത്തെ എം.പിയുമായ കെ.സി വേണുഗോപാലിന്റെ കൂട്ടുക്കൊടുപ്പുകാരനായിരുന്നു അനില്‍കുമാറും നസറുള്ളയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യത്തെ ബലാല്‍സംഗത്തിന് ശേഷം കെ.സി രാത്രിയില്‍ സരിതയെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തു. ഒരു മന്ത്രിക്ക് ഭ്രാന്ത് വന്നാല്‍ സ്ത്രീകളുടെ സുരക്ഷയെന്താണ്. എതിര്‍ത്താല്‍ ഭീഷണി. സരിതയുടെയും ഗണേഷ് കുമാറിന്റെയും കഥകള്‍ ബിജു രാധാകൃഷ്ണന്‍ വഴി മാധ്യമങ്ങള്‍ക്ക് കൊടുക്കുമെന്ന് കെ.സി വേണുഗോപാല്‍ ഭീഷണിപ്പെടുത്തി. സരിതയും ഗണേഷ് കുമാറും നല്ല സുഹൃത്തുക്കളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://www.facebook.com/Malayalivartha



























