Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉമ്മൻ ചാണ്ടിക്ക് സംഭവിച്ചത് കരുണാകരന്റെ ശാപമോ?; സോളാർ റിപ്പോർട്ട് പുറത്തു വന്നതോടെ അസ്തമിച്ചത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം

09 NOVEMBER 2017 01:15 PM IST
മലയാളി വാര്‍ത്ത

സോളാർ റിപ്പോർട്ട് പുറത്തു വന്നതോടെ അസ്തമിച്ചത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. ഒരു പരിഹാസ കഥാപാത്രമായി അവശേഷിക്കേണ്ട ആളായിരുന്നില്ല അദ്ദേഹം. രമേശ് ചെന്നിത്തല രാജകീയമായി പദയാത്ര തുടരുമ്പോൾ കേരളത്തിന്റെ പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി നിരാശനും നിസഹായനുമായി കത്തി തീർന്നു. ഇനി തനിക്കൊവസരം ബാക്കിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. തിരിച്ചെത്താനാവാത്ത പ്രതിസന്ധിയാണ് സംഭവിച്ചിരിക്കുന്നത്. ഫലത്തിൽ അദ്ദേഹം സ്വയം അവസാനിക്കുകയായിരുന്നു.

സോളാർ നായിക സരിതയുടെ കത്ത് സംസ്ഥാനത്ത് ഏറ്റവുമധികം ഗുണം ചെയ്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. കേരളത്തിലുടനീളം പടയോട്ടം നടത്തുന്ന ചെന്നിത്തല അത് നിർത്തിവച്ച് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത് കഥ നേരിൽ കേട്ട് സായൂജ്യമടയാൻ.

അതേ സമയം സരിത കേരളത്തെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്. അത് അധികാരത്തിലെത്തിയാൽ എന്തുമാകാമെന്ന ഭാവം അരുത് എന്നാണ്. ഉമ്മൻ ചാണ്ടിയെ പോലൊരു തന്ത്രശാലിക്ക് അടി പറ്റിയത് ഇവിടെയാണ്. സരിതയുടെ സോളാർ കേസിൽ മാനഭംഗ ആരോപണത്തിന് വിധേയരായ ആർക്കും ഒന്നും സംഭവിക്കുകയില്ല. കാരണം സരിത പറഞ്ഞതിനൊന്നും തെളിവില്ല. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന കാര്യമാകുമ്പോൾ കേസിലും പുക്കാറിലുമൊന്നും കാര്യവുമില്ല.

മുൻ നിലപാടിൽ നിന്നും സർക്കാർ പിന്നോട്ടുപോകാനുള്ള കാര്യവും ഇതുതന്നെയാണ്. എന്നാൽ ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചടത്തോളം അതല്ല വിഷയം. അണയാൻ പോകുന്ന തീ ആളി കത്തുന്നത് പോലെയാണ് അദ്ദേഹം കത്തി തീർന്നത്. രണ്ടായിരത്തി പതിനൊന്ന് മുതൽ പതിനാറ് വരെയുള്ള കാലഘട്ടം ചരിത്രത്തിൽ രേഖപ്പെടുത്തിയ പേരാണ് ഉമ്മൻ ചാണ്ടിയുടേത്. അദ്ദേഹം കേരളത്തിന്റെ വികസനത്തിന് ധാരാളം സംഭാവനകൾ നൽകി.

വൻകിട പദ്ധതികൾക്ക് രൂപം നൽകി. എന്നിട്ടും പായസത്തിനുള്ളിൽ മറ്റെന്തോ പോലെ അദ്ദേഹം സ്വയം പരിഹാസ്യനായി ചരിത്രത്തിൽ നിന്നും പടിയിറങ്ങി. ഇത്രയും ആത്മവിശ്വാസമുള്ള ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനെയൊന്നും സംഭവിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.

സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള പടലപിണക്കമാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആണിയായി മാറിയത്. ടെനി ജോപ്പനും മറ്റൊരു പ്രധാന സ്റ്റാഫ് അംഗവും തമ്മിലുള്ള വിരോധം അതീവ രഹസ്യമായ വാർത്തകൾ ചോരാൻ കാരണമായി. ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ഹുഡായിപ്പിന്റെ തലസ്ഥാനമാണെന്ന് പരക്കെ അറിയപ്പെട്ടു. ആർക്കും രക്ഷിക്കാനാവാത്ത തരത്തിൽ ഇത്തരം വഴക്കുകൾ നിലം പതിപ്പിച്ചത് ഉമ്മൻ ചാണ്ടിയെ തന്നെയാണ്. രാവും പകലും വ്യത്യാസമില്ലാതെ ജോലി ചെയ്ത മുഖ്യമന്ത്രിയെ പലരും ഒളിഞ്ഞും ഞളിഞ്ഞും ആക്രമിച്ചു.

ഉമ്മൻ ചാണ്ടിയെ അവസാനിപ്പിക്കേണ്ടത് കോൺഗ്രസിൽ പലരുടെയും ആവശ്യമായിരുന്നു. ഉമ്മൻ ചാണ്ടി നിറഞ്ഞു നിന്നാൽ അവസരം നഷ്ടപ്പെടുന്നവരൊക്കെ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. അവർ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ചു. ഉമ്മൻ ചാണ്ടിയെ കുറിച്ച് സരിത പറയുന്ന കാര്യങ്ങൾ ജനങ്ങളെ വിശ്വസിപ്പിക്കാൻ ഒരു പരിധി വരെ സർക്കാരിനു കഴിഞ്ഞു. അതിനെ നേരിടാൻ കോൺഗ്രസ് ശ്രമിച്ചുമില്ല. കാരണം കോൺഗ്രസിനാവശ്യം ഇതായിരുന്നു. ഉമ്മൻ ചാണ്ടിക്ക് സംഭവിച്ചത് കരുണാകരന്റെ ശാപമാണോ?...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends