Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നിങ്ങൾ കാർക്കിച്ച് തുപ്പിയത് മാധ്യമപ്രവർത്തകയുടെ മുഖത്തല്ല; ഈ രാജ്യത്തെ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്; മേജർ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ  

09 NOVEMBER 2017 02:04 PM IST
മലയാളി വാര്‍ത്ത

ഇനിയെങ്കിലും ഹിന്ദുക്കള്‍ ഉണരണമെന്ന ആഹ്വാനം മേജർ രവിയുടെ ശബ്ദരേഖയിൽ പുറത്തുവന്നിരുന്നു. ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ ഇട്ട ശബ്ദരേഖയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരും.

ഇന്ന് അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ നാളെ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു. മേജര്‍രവിയുടെ ഈ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ എം.എ. നിഷാദ്. തന്റെ ഫേസ്ബുക്കിലൂടെയാണ് നിഷാദ് പ്രതികരിച്ചത്. നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

''ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്''..
രവീ ..നിങ്ങൾ കാർക്കിച്ച് തുപ്പിയത് മാധ്യമപ്രവർത്തകയുടെ മുഖത്തല്ല. ഈ രാജ്യത്തെ മതേതര,ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്. രാജ്യത്തിന് വേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന നമ്മുടെ സൈനിക സഹോദരങ്ങളുടെ മുഖത്താണ്. ഒരു പക്ഷെ അവർ പോലും, അപമാന ഭാരത്താൽ ലജ്ജിക്കുന്നുണ്ടാകും,ഒരിക്കലെങ്കിലും നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോർത്ത്.

ഒരു യഥാർഥ കലാകാരൻ ഒരിക്കലും കലാപാഹ്വാനം നടത്തുന്ന വർഗ്ഗീയവാദിയാകില്ല. ഈ മനസ്സുമായിട്ടാണല്ലോ രവീ നിങ്ങൾ ഈ രാജ്യത്തേ സേവിച്ചതെന്നറിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ അത് ചിന്തിക്കാവുന്നതിനപ്പുറമാണ്. രവിയുടെ ''കലാ''സൃഷ്ടികളെ പറ്റി അഭിപ്രായം പറയാൻ ഞാനാളല്ല. പക്ഷെ രവി വെച്ച കെണിയിൽ യഥാർഥ കലാകാരന്മാർ വീഴില്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം. രവിയുടെ ചില ''പ്രിയർ''ഒഴിച്ച്.

രവീ നിങ്ങൾക്ക് തെറ്റി. ഇത് കേരളമാണ്. ഉണരുന്നത് ഈ നാടിന്റെ മതേതരമനസ്സാണ്. ഈ നാടിന്റെ ഐക്യമാണ്. അവിടെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയെന്നും,വ്യത്യാസമില്ല. രവീ മലർന്ന് കിടന്ന് തുപ്പാതെ, വർഗ്ഗീയ തുപ്പലുകർ സ്വയം കുടിച്ചിറക്കി, രാജ്യസ്നേഹത്തിന്റ്റെ പുതിയ ''കലാ' സൃഷ്ടിയുമായി വരുമെന്നുറച്ച വിശ്വാസത്തോടെ..ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടേ..

NB.മേജർ,മൈനർ,മുതലായ ആലങ്കാരിക പദവികൾ മനപ്പൂർവ്വം ഒഴിവാക്കിയതാണ്. നിങ്ങൾ അതുക്കും മേലെയാണ്. ജയ് ഹിന്ദ് രവീ...ജയ് ഹിന്ദ്....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends