എ, ഐ ഗ്രൂപ്പുകളുടെ പോരില്‍ പ്രസിഡന്റ് സ്ഥാനം തെറിച്ച സുധീരന്‍ സോളാര്‍ റിപ്പോര്‍ട്ട് ആയുധമാക്കും

ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണം സഹിക്കാതെ കെ.പി.സി.സി പ്രസിഡന്റ് പദവി രാജിവെച്ച് ഒതുങ്ങി കഴിഞ്ഞിരുന്ന വി.എം സുധാരന്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ചാര്‍ജ്ജായി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമാണെന്ന് അദ്ദേഹം ആരോപിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് അതീവ ഗുരുതരം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കമ്മീഷന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിക്കും മറ്റംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് റിപ്പോര്‍ട്ട് വളരെ ഗൗരവതരമാണെന്നും താമസിക്കാതെ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
തല്‍ക്കാലം ഈ വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ശേഷം കെ.പി.സി.സി എക്‌സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സുധീരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ത്തു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വ്യക്തമാക്കിയിരുന്നു.
അതിന് ശേഷം കോഴിക്കോട് ഗെയില്‍ സമരത്തില്‍ സുധീരന്‍ പങ്കെടുത്തു. യു.ഡി.എഫ് സമരം ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സമരം ഏറ്റെടുക്കില്ലെന്നും ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയംവ്യക്തമാക്കി. പക്ഷെ, ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് സുധീരന്‍ അറിയിച്ചു. അങ്ങനെ എ, ഐ ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ പിന്നാക്കം പോയിരുന്ന സുധീരന്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ രാഷ്ട്രീയ ആയുധമാക്കുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha

























