Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സോളാര്‍ റിപ്പോര്‍ട്ടല്ല, സരിതാ റിപ്പോര്‍ട്ടാണെന്ന് ഉമ്മന്‍ചാണ്ടി, ഇതില്‍ വിശ്വാസമില്ല, ലൈംഗിക ആരോപണങ്ങള്‍ സരിത നിഷേധിച്ചതാണ്

09 NOVEMBER 2017 03:12 PM IST
മലയാളി വാര്‍ത്ത

നാല് കൊല്ലമായി സോളാര്‍ കേസില്‍ തന്നെ വേട്ടയാടുകയാണെന്നും ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വെല്ലുവിളിച്ചു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വിശ്വാസ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. സരിത എഴുതിയെന്ന് പറയുന്ന കത്തില്‍ വിശ്വാസമില്ല. സരിതയുടെ റിപ്പോര്‍ട്ടാണോ സോളാര്‍ റിപ്പോര്‍ട്ടാണോ എന്ന് സംശമുണ്ട്. റിപ്പോര്‍ട്ടിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിച്ചില്ല. തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വിചാരണ വേളയില്‍ ഉന്നയിച്ചിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള സര്‍ക്കാര്‍ നടപടി സുതാര്യമല്ല. മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നു. പരിഗണനാ വിഷയങ്ങളില്‍ നിന്ന് കമ്മിഷന്‍ വ്യതിചലിച്ചു. ഞാനാണ് കമ്മിഷനെ നിയമിച്ചത്. എല്ലാ സഹായങ്ങളും നല്‍കി. കാലാവധി നീട്ടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനും അനുമതി നല്‍കി. എന്നാല്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം കമ്മിഷന്റെ നടപടികളില്‍ മാറ്റം വന്നു. സരിത എഴുതിയെന്ന് പറയുന്ന കത്ത് നേരത്തെ ഉണ്ടായിരുന്നല്ലോ. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് കമ്മിഷന്‍ അത് ഉപയോഗിച്ചത്. കത്തിലെ ലൈംഗിക ആരോപണങ്ങളില്‍ നിന്ന് സരിത മുമ്പ് പിന്‍മാറിയിരുന്നു. എന്നിട്ടും റിപ്പോര്‍ട്ടിന്റെ രണ്ട് വാല്യങ്ങളില്‍ കത്ത് ഉള്‍പ്പെടുത്തി. പരിഗണനാ വിഷയങ്ങളില്‍ നിന്ന് കമ്മിഷന്‍ വ്യതിചലിച്ചു. അതിനാല്‍ ഇതില്‍ വിശ്വാസമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും സരിതയുടെ കത്ത് വിവാദമായിരുന്നു. അതുമായി അവര്‍ കോടതിയില്‍ പോയി. 2016 ഏപ്രില്‍ നാലിന് ഹൈക്കോടതി ഇതിനേക്കുറിച്ച് പറഞ്ഞത് സരിതയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ്. മാത്രമല്ല യാതൊരു വിശ്വാസ്യതയുമില്ലാത്ത വ്യക്തിയാണ് സരിതയെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇപ്പോള്‍ പറയുന്ന കത്ത് കൃത്രിമമായി ഉണ്ടാക്കിയതാണ്. എന്നെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ സി.പി.എം 10 കോടി വാഗ്ദാനം ചെയ്‌തെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. ഇന്ത്യാടുടേ അത് കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. എനിക്കെതിരെ സോളാര്‍ ആരോപണങ്ങള്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ അക്കാര്യം ഒരിടത്ത് പോലും ഉന്നയിച്ചില്ലെന്നും അതാണ് താന്‍ പഠിച്ച രാഷ്ട്രീയ മര്യാദയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സരിത സി.പി.എമ്മിനെതിരെ ഇന്ത്യാടുഡേയില്‍ പറഞ്ഞ ആരോപണങ്ങളെ കുറിച്ച് പിണറായി എന്ത് പറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്. തെറ്റ് കാണിക്കുന്ന ആളുകളുടെ പുറകേ പോകേണ്ട പാര്‍ട്ടിയാണോ സി.പി.എം. സതിര സി.പി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഞാനൊരിടത്തും ഉപയോഗിച്ചിട്ടില്ല. കാരണം നമുക്ക് വിശ്വാസമല്ലാത്ത കാര്യം രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ഉപയോഗിക്കില്ല. അതിനാല്‍ സി.പി.എം അവരുടെ അനുഭവം വെച്ച് അഭിപ്രായം പറയട്ടെ. സരിതയുടെ പിന്നാലെ പോകുന്നത് ശരിയാണോ എന്ന് അവര്‍ തീരുമാനിക്കട്ടെ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends