സുഹൃത്ത് ജോയി വഴിയാണ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവ് പുറത്ത് വിടണമെന്ന് സരിതയോട് ആവശ്യപ്പെട്ടത്

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിനെതിരെയുള്ള തെളിവുകള്‍ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടെന്ന് സരിത എസ്. നായര്‍. രമേശ് ചെന്നിത്തലയുടെ സുഹൃത്തായ ഹൈക്കോടതി അഭിഭാഷകന്‍ ജോയിയുടെ ഫോണിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സോളാര്‍ കമ്മിഷന്‍ തുടങ്ങിയ സമയത്തായിരുന്നു ഇത്. ജോയി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷമാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ കൊടുത്തതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. അവരു തമ്മിലുള്ള പടയോട്ടം അവരുടെ പാളയത്തില്‍ തന്നെ തീരട്ടെ. രമേശ് ചെന്നിത്തലയുടെ പി.എ പ്രദീപ് തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് അതേക്കുറിച്ച് ചെന്നിത്തല മിണ്ടാത്തതെന്തെന്നും സരിത ചോദിച്ചു.
പ്രദീപിനെ പരിചയപ്പെടുത്തിയത് ചെന്നിത്തലയാണെന്നും സരിത പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍, തന്റെ ചില സ്വകാര്യതകള്‍ അതിലുള്ളതിനാല്‍ വിഷമമുണ്ടെന്നും എന്നാല്‍ എന്നെ പോലെ സഹിച്ച ചില സ്ത്രീകള്‍ എവിടെയെങ്കിലും ഉണ്ടാകും. അല്ലെങ്കില്‍ പല സ്ത്രീകള്‍ക്കും ഒരു മുന്‍കരുതലാണിത്. പല ചാനലുകളിലും സോളാര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെ മസാല റിപ്പോര്‍ട്ടാക്കി തരംതാഴ്ത്തരുതെന്നും. തെറ്റ് ചെയ്തവരുടെ മുഖംമൂടി പിച്ചിചീന്താനുള്ള അവസരമായി ഇതിനെ കാണണം. എന്നെ കല്ലെറിയുകയോ, മോശപ്പെട്ടവളായി ചിത്രീകരിക്കുകയോ ചെയ്യുന്നതില്‍ വിഷമമില്ല. കാരണം ഒരു രൂപ പോലും മോശപ്പെട്ടരീതിയില്‍ സമ്പാദിച്ചിട്ടില്ല. രാഷട്രീയക്കാര്‍ എന്റെ കയ്യില്‍ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. അല്ലാതെ അവരുടെ പക്കല്‍ നിന്ന് ഒരു ചായ പോലും വാങ്ങിക്കുടിച്ചിട്ടില്ലെന്നും സരിത വ്യക്തമാക്കി.
സോളാര്‍ പദ്ധതിയുമായാണ് ഞാനിവരെ സമീപിച്ചത്. അല്ലാതെ പ്രിതിപ്പെടുത്താനായിരുന്നില്ല. കമ്പനിയുടെ പാട്ണറായ ബിജു രാധാകൃഷ്ണന്‍ സ്വന്തം കാര്യം നോക്കി പോയതോടെയാണ് കമ്പനിയില്‍ പ്രശ്‌നം തുടങ്ങിയത്. ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് ലഭിച്ച പണം ഡയറക്ടറായ ബിജുരാധാകൃഷ്ണനും രാഷ്ട്രീയക്കാരും കൊണ്ടുപോയി. ഓരോ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് 500 രൂപ മുതല്‍ അഞ്ച് കോടി വരെ കൈക്കൂലി വാങ്ങുന്ന രാഷ്ട്രീയക്കാരുണ്ട്. അത് തിരിച്ചറിയണം. അല്ലാതെ എനിക്കെതിരെയുള്ള ലൈംഗിക പീഡനം മാത്രം ചര്‍ച്ച ചെയ്യരുത്. ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവ് എവിടെയെന്ന് മാധ്യമപ്രവര്‍ത്തകരടക്കം ചോദിച്ചിട്ടുണ്ട്. ഒരാളെ കാണാന്‍ ചെല്ലുമ്പോള്‍ റേപ്പ് ചെയ്യപ്പെടുമെന്ന് ഉറപ്പിച്ച് ചെല്ലാനാകുമോ? അഥവാ റേപ്പ് ചെയ്താല്‍ തന്നെ അതിന്റെ തെളിവ് എടുക്കാന്‍ പറ്റുമോ? രണ്ട് മൂന്ന് പേര്‍ തമ്മിലുള്ള സംഭാഷണം റെക്കോഡ് ചെയ്യാന്‍ പറ്റും. പക്ഷെ, ബലാല്‍സംഗം ചെയ്യുന്നത് എങ്ങനെ റെക്കോഡ് ചെയ്യാന്‍ പറ്റുമെന്നും സരിത ചോദിച്ചു.
എന്നെ കണ്ടിട്ടില്ല, അറിയില്ല എന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി തന്നെ അതിലുള്ള അഞ്ച് തെളിവുകള്‍ വഴിയിലിട്ടിട്ട് പോയെന്നും സരിത ചൂണ്ടിക്കാട്ടി. ഞാന്‍ ഫോണ്‍ വിളിച്ചപ്പോഴെല്ലാം ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഫോണ്‍ എടുത്തിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും നേതാക്കളുമായും സംസാരിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രതികള്‍ കോണ്‍ഗ്രസുകാരയത് എന്റെ തെറ്റല്ല. ഞാനാണ് ഇരയായത്. എന്റെ ഭാഗത്ത് തെറ്റുണ്ട്. കേസിലെ പലരും രക്ഷപെട്ടിരുന്നു. അവരെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. എന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലല്ല, 254 സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതില്‍ 50 ശതമാനവും പ്രതികള്‍ക്ക് എതിരാണ്. യു.ഡി.എഫ് നേതാക്കളുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താനില്ലെന്നും സരിത വ്യക്തമാക്കി.
സര്‍ക്കാരിപ്പോള്‍ പ്രഖ്യാപിച്ച പ്രാഥമി അന്വേഷണവുമായി സഹകരിക്കും. മൊഴി നല്‍കും. എനിക്കതാണിഷ്ടം. എന്റെ പരാതിയില്‍ തെളിവുണ്ടെങ്കില്‍ എഫ്.ഐ.ആര്‍ ഇട്ടാല്‍ മതി. മൊഴിയെടുക്കുന്ന സമയത്ത് ഇനിയും തെളിവുകള്‍ ഹാജരാക്കും. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസാരിക്കാത്തതെന്തെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, അന്ന് യു.ഡി.എഫിന്റെ ഭാഗമായിരുന്ന ഗണേഷ്‌കുമാറും ബാലകൃഷ്ണപിള്ളയും മറ്റും തന്റെ അമ്മയെ ചെന്ന് കണ്ടിരുന്നു. പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാമെന്ന് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പും നല്‍കി. ഇതേ തുടര്‍ന്നാണ് അന്ന് സംസാരിക്കാതിരുന്നതെന്നും സരിത വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























