എ.കെ ശശീന്ദ്രന്റെ സമയം തെളിയുന്നു; പരാതിയില്ലെന്ന് യുവതി, തോമസ് ചാണ്ടി താമസിക്കാതെ പുറത്തായേക്കും

മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കി. പരാതിക്കാരി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ചതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് തിരുവനന്തപുരം സ്വദേശിയായ യുവതി ആവശ്യപ്പെട്ടു. മംഗളം ചാനല്‍ സംപ്രേക്ഷണം തുടങ്ങിയ ദിവസമാണ് ഫോണ്‍ കെണിയിലൂടെ എന്‍.സി.പി മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ വിവാദത്തില്‍ പെട്ടത്. തുടര്‍ന്ന് മന്ത്രി സ്വയം രാജിവയ്ക്കുകയായിരുന്നു. അപേക്ഷയുമായി എത്തിയ വീട്ടമ്മയോട് മന്ത്രി അടുക്കുകയും അശ്ലീല സംഭാഷണം നടത്തിയെന്നും ആയിരുന്നു കേസ്. സംഭാഷണങ്ങളുടെ ശബ്ദരേഖ പുറത്ത് വിട്ടാണ് മംഗളം കേരളത്തെ ഞെട്ടിച്ചത്. സംഭവം വിവാദമാവുകയും ചാനല്‍ സി.ഇ.ഒ അടക്കം അറസ്റ്റിലാവുകയും ചെയ്തതോടെയാണ് മന്ത്രി ഹണിട്രാപ്പില്‍ കുരുങ്ങിയതാണെന്ന് വ്യക്തമായത്.
സംഭവത്തില്‍ ചാനല്‍ സി.ഇ.ഒ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസുണ്ട്. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവാദം കത്തിപ്പടരുമ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രനെതിരെ പരാതി നല്‍കിയത്. ഇതോടെ സര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയിലായിരുന്നു പരാതി നല്‍കിയത്. താനും എ.കെ ശശീന്ദ്രനും തമ്മിലുള്ള വ്യക്തിപരമായ കാര്യമാണെന്നും അതിനാല്‍ പ്രശ്‌നം പരിഹരിച്ചെന്നും യുവതി ഹൈക്കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha

























