Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കുറ്റപത്രം രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ; കുറ്റപത്രത്തിൽ ദിലീപിന് കുരുക്കായി പുതിയ സാക്ഷി കൂടി...

11 NOVEMBER 2017 09:33 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ കുറ്റപത്രം ഇതുവരെ കോടതിയില്‍ എത്തിയിട്ടില്ല.

കുറ്റപത്രത്തിന്റെ അന്തിമ രൂപം സംബന്ധിച്ച് അന്വേഷണ സംഘത്തിനുള്ളില്‍ തന്നെ ആശയക്കുഴപ്പമുണ്ടെന്നാണ് കരുതേണ്ടത്. കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ ചില നിര്‍ണായക ട്വിസ്റ്റുകള്‍ പോലീസ് വല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കുറ്റപത്രം കോടതിക്ക് മുന്നിലെത്തുന്നത് പഴുതടച്ച തരത്തിലാകണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ബന്ധമുണ്ട്.

ദിലീപിനെതിരെ പുതിയ സാക്ഷിയെ കുറ്റപത്രത്തിലുള്‍പ്പെടുത്താനാണ് പോലീസ് നീക്കം. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം നേരത്ത പോലീസ് സമര്‍പ്പിച്ചിട്ടുള്ളതാണ്. നടിയെ ആക്രമിച്ചത് ഗൂഢാലോചന നടത്തിയതാണ് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം കുറ്റപത്രം ആവശ്യമായി വന്നിരിക്കുന്നത്. ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പോലീസ് ആരോപിക്കുന്ന നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അവകാശ വാദം.

എന്നാല്‍ ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേസിലെ പ്രധാന സാക്ഷികളിലൊരാളായ ലക്ഷ്യയിലെ ജീവനക്കാരന്‍ നേരത്തെ കൂറുമാറിയിരുന്നു. സാക്ഷിപ്പട്ടികയിലേക്ക് പോലീസ് പുതിയൊരു പേര് കൂടി കൂട്ടിച്ചേര്‍ത്തതായി ഒരു പ്രമുഖ ചാനൽ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ദിലീപിന്റെ കുടുംബ ഡോക്ടര്‍ ഹൈദരലിയെ ആണത്ര പോലീസ് സാക്ഷിയാക്കി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസവും അതിനോട് ചേര്‍ന്ന ദിവസങ്ങളിലും ദിലീപ് പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്നെന്ന് വ്യാജ രേഖയുണ്ടാക്കിയതായി പോലീസ് ആരോപിച്ചിരുന്നു.

ദിലീപിന് വ്യാജ രേഖയുണ്ടാക്കി നല്‍കിയതായി പോലീസ് പറയുന്നത് ആലുവയിലെ അന്‍വര്‍ ആശുപത്രിയില്‍ നിന്നാണെന്നാണ്. ഈ ആശുപത്രിയിലെ ഡോക്ടര്‍ കൂടിയാണ് നടന്റെ കുടുംബ ഡോക്ടറായ ഹൈദരലി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഫെബ്രുവരി 17ന് ദിലീപ് തനിക്ക് കീഴില്‍ ചികിത്സയില്‍ ആയിരുന്നുവെന്നാണ് ഡോക്ടര്‍ ഹൈദരലി നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്.

എന്നാല്‍ ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് അല്ലാതിരുന്ന ദിവസവും ചികിത്സയില്‍ ആയിരുന്നെന്നാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതെന്ന് പോലീസ് ആരോപിക്കുന്നു. ഇത് ദിലീപ് ആവശ്യപ്പെട്ടത് പ്രകാരം ആശുപത്രി അധികൃതര്‍ ചെയ്തതാണ് എന്നാണ് പോലീസ് വാദിക്കുന്നത്. ഈ ദിവസങ്ങളില്‍ ദിലീപ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചെന്നതായും അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പോലീസ് വാദത്തെ സാധൂകരിക്കുന്ന രഹസ്യമൊഴി ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഹൈദരലിയെ കേസില്‍ പ്രതി ചേര്‍ക്കാനാണ് പോലീസ് ആദ്യം ആലോചിച്ചിരുന്നത് എന്നും ഒരു പ്രമുഖ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപിന് ആശുപത്രിയില്‍ നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയെന്ന ആരോപണം ഡോക്ടര്‍ നേരത്തെ നിഷേധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends