കേന്ദ്രസര്‍ക്കാറിന്റെ മുന്‍ഗണന ലിസ്റ്റില്‍പെടാത്തതിനാല്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് പുറത്തായ നീല കാര്‍ഡുകാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

കേന്ദ്രസര്‍ക്കാറിന്റെ മുന്‍ഗണന ലിസ്റ്റില്‍പെടാത്തതിനാല്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് പുറത്തായ നീല കാര്‍ഡുകാര്‍ക്കും (സ്‌റ്റേറ്റ് പ്രയോര്‍ട്ടി) ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.
നീല കാര്‍ഡുകാരുടെ പട്ടികയില്‍ ഗുരുതര രോഗം ബാധിച്ച കുടുംബങ്ങള്‍ക്കാണ് ആര്‍.എസ്.ബി.വൈചിസ് കാര്‍ഡ് നല്‍കുക. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ ആകെ 29.35 ലക്ഷം കുടുംബങ്ങളാണുള്ളത്. രാഷ്ട്രീയ സാസ്ഥ്യ ബീമ യോജന (ആര്‍.എസ്.ബി.വൈ) വ്യവസ്ഥപ്രകാരം മുന്‍ഗണനവിഭാഗം റേഷന്‍കാര്‍ഡുള്ളവര്‍ക്കേ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സിന് അര്‍ഹതയുള്ളൂ.
റേഷന്‍ കാര്‍ഡ് പുതുക്കല്‍ പൂര്‍ത്തിയായതോടെ ആരോഗ്യ ഇന്‍ഷുറന്‍സിന് അര്‍ഹതയുള്ളവരില്‍തന്നെ നല്ലൊരു ശതമാനം കുടുംബങ്ങളും മറ്റ് മാനദണ്ഡങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് പുറത്തായിരുന്നു.
ഈ വിഭാഗത്തിലെ രോഗബാധിതരെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കേരളത്തിലെ നിര്‍വഹണ ഏജന്‍സിയായ ചിയാകിന്റെ (കോംപ്രഹെന്‍സിവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള) എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
രോഗബാധിതനെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ റേഷന്‍ കാര്‍ഡില്‍തന്നെ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നാണ് നീല കാര്‍ഡുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനുള്ള മാനദണ്ഡം. ആര്‍.എസ്.ബി.വൈചിസ് കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കും.
നിലവില്‍ 34.84 ലക്ഷം കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്ത് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. ഇതില്‍ 14.30 ലക്ഷം പേര്‍ സംസ്ഥാന സര്‍ക്കാര്‍ പ്രീമിയം നല്‍കുന്ന ചിസില്‍ ഉള്‍പ്പെട്ടവരാണ്. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം അഞ്ചംഗ കുടുംബത്തിന് 30000 രൂപയുടെ ചികിത്സയാണ് സൗജന്യമായി ലഭിക്കുന്നത്. കുടുംബത്തില്‍ 60 വയസ്സിന് മുകളിലുള്ള അംഗങ്ങളുണ്ടെങ്കില്‍ ഓരോ അംഗത്തിനും 30,000 രൂപയുടെ സൗജന്യചികിത്സ ആനുകൂല്യവും ലഭിക്കും. കുടുംബത്തിന് പൊതുവായുള്ള 30,000 രൂപ ആനുകൂല്യത്തിന് പുറമെയാണിത്. വൃക്ക, കരള്‍, മസ്തിഷ്‌കം എന്നിവയെ ബാധിക്കുന്ന ഗുരുതരരോഗങ്ങളുള്ളവര്‍ക്ക് 70,000 രൂപയുടെ ചികിത്സയും ഇന്‍ഷുറന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
അതേസമയം നല്ലൊരു ശതമാനം സ്വകാര്യ ആശുപത്രികളും ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് സാധാരണക്കാരുടെ മെച്ചപ്പെട്ട സൗജന്യ ചികിത്സ ലഭ്യതയെ ബാധിക്കുന്നുണ്ട്. പദ്ധതിയില്‍ ചേര്‍ന്നാല്‍ നഷ്ടം സഹിച്ച് രോഗിയെ ചികിത്സിക്കേണ്ടിവരുമെന്നതാണ് പല സ്വകാര്യ ആശുപത്രികളുടെയും വിമുഖതക്ക് കാരണം.
https://www.facebook.com/Malayalivartha

























