Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം ചര്‍ച്ച ചെയ്യുന്നത് സോളാര്‍ വിഷയവും സരിതയും, മകളായി കാണേണ്ട സരിതയെ ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചുവോ, സരിത ഇപ്പോഴും ചില സത്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നു, സരിത എന്തിന് വ്യാജ ആരോപണങ്ങള്‍ പറയുന്നു

11 NOVEMBER 2017 11:21 AM IST
മലയാളി വാര്‍ത്ത

സരിതയ്ക്ക് മകളുടെ പ്രായം മാത്രമാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയെ മകളായി കാ ണേണ്ടിയിരുന്നതിന് പകരം പലതവണ പീഡിപ്പിച്ചുവെന്ന് സോളാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയില്‍നിന്നു 2.16 കോടി രൂപ പറ്റിയതിന്റെയും ലൈംഗികചൂഷണത്തിന്റെയും പേരില്‍ ഉമ്മന്‍ ചാണ്ടിക്കും പ്രമുഖനേതാക്കള്‍ക്കുമെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണു പ്രധാന ശിപാര്‍ശ.

റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കും ആരോപണവിധേയരായ മറ്റു 16 പേര്‍ക്കുമെതിരേ രൂക്ഷപരാമര്‍ശങ്ങളാണുള്ളത്. മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.പിമാരായ ജോസ് കെ. മാണി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യന്‍, ഐ.ജി: കെ. പത്മകുമാര്‍ എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

മല്ലേലില്‍ ശ്രീധരന്‍നായരില്‍നിന്നു സരിത വാങ്ങിയ പണത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിക്കു കോഴ നല്‍കിയെന്നാണു കണ്ടെത്തല്‍. ഇടപാടുകാരെ വഞ്ചിക്കാന്‍ ഉമ്മന്‍ ചാണ്ടിയും പഴ്‌സണല്‍ സ്റ്റാഫും സരിതയെ സഹായിച്ചു. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സരിതയെ സഹായിച്ചു.

ആര്യാടന്‍ മുഹമ്മദ് ടീം സോളാര്‍ കമ്പനിയെ എല്ലാ രീതിയിലും സഹായിച്ചു. ആര്യാടന് ഔദ്യോഗികവസതിയില്‍ 27 ലക്ഷം രൂപ കൈമാറി. സരിതയുമായുള്ള ബന്ധം ഉമ്മന്‍ ചാണ്ടി കമ്മിഷനു മുന്നില്‍ മറച്ചുവച്ചതു മുഖ്യമന്ത്രിക്കു ചേരാത്ത നടപടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റെ മൊബൈല്‍ ഫോണുകളില്‍നിന്ന് ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സരിതയെ ബന്ധപ്പെട്ടിട്ടുണ്ട്.

പഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവരുടെ ഫോണുകളില്‍നിന്നും സരിതയെ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ രണ്ടു ലാന്‍ഡ് ഫോണുകള്‍ മുഖേനയും ആശയവിനിമയം നടന്നു.

സരിതയുടെ സാന്നിധ്യത്തില്‍ ആര്യാടന്‍ മുഹമ്മദിനെ ഫോണില്‍ ബന്ധപ്പെട്ട്, ആവശ്യമായതു ചെയ്തുകൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. രണ്ടുപേരും പഴ്‌സണല്‍ സ്റ്റാഫ് മുഖേന പണമാവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയാണു സരിതയെ പരിചയപ്പെടുത്തിയതെന്നു പൊതുപരിപാടിയില്‍ ആര്യാടന്‍ വ്യക്തമാക്കുന്നതിന്റെ സി.ഡി. തെളിവാണ്.

ഉമ്മന്‍ ചാണ്ടി ഇതു നിഷേധിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍, മുന്‍ പോലീസ് മേധാവിമാരായ കെ.എസ്. ബാലസുബ്രഹ്മണ്യം, ടി.പി. സെന്‍കുമാര്‍, എസ്.ഐ.ടി. തലവനായിരുന്ന എ.ഡി.ജി.പി: എ. ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും കമ്മിഷന്‍ കണ്ടെത്തി.

സോളാര്‍ കേസ് പ്രതി സരിത എസ്. നായരുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു 2011 മുതല്‍ ബന്ധമുണ്ടെന്നു ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍.സോളാര്‍ റിപ്പോര്‍ട്ടില്‍ കലങ്ങി മറിയുകയാണ് കേരളം രാഷ്ട്രീയം. തന്നെ പീഡിപ്പിച്ചെന്ന് സരിത നല്‍കിയ മൊഴി അതേപടി സോളാര്‍ കമ്മീഷന്‍ പകര്‍ത്തി വച്ചിരിക്കുകയാണെന്ന വാദം പല സ്ഥലത്തുനിന്നും ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടയില്‍ തന്നെ ഉന്നതര്‍ പീഡിപ്പിച്ചു എന്ന ക്തതിലെ വിവരം സരിത തന്നെ പിന്നീട് നിഷേധിച്ചതിന്റെ തെളിവുകളും പുറത്ത് വരുന്നു.

പീഡന വിവരം കാട്ടി എഴുതിയ കത്തിലെ വിവരങ്ങള്‍ സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ കോടതിയിലും പിന്നീട് വനിതാ പോലീസ് സ്‌റ്റേഷനിലും നിഷേധിച്ചതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകളും എഴുതിയത്.

2013 ജൂലായ് 13ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ അന്വേഷണം നടത്തണമെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ്, ആരും പീഡിപ്പിച്ചില്ലെന്നുകാട്ടി സരിത നല്‍കിയ മറ്റു രണ്ടുകത്തുകള്‍ പുറത്തുവന്നിരിക്കുന്നത്.പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യകത്തിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ചുള്ള രണ്ടാംകത്ത് എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍ നല്‍കിയത്.

തന്റെ പേരുചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു കോടതിയെ അറിയിച്ചത്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയില്‍ അധികൃതര്‍ വഴിയാണ് സരിത കോടതിയില്‍ സമര്‍പ്പിച്ചത്.2013 നവംബര്‍ 22നാണ് മൂന്നാമത്തെ കത്ത് എഴുതിയത്.

ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിക്കു മറുപടിയായിട്ടായിരുന്നു കത്ത്. അട്ടക്കുളങ്ങര ജയിലില്‍നിന്നുതന്നെയാണ് ഈ കത്തും എഴുതിയത്.സരിതയുടെ ആദ്യ കത്തിലുള്ള പ്രമുഖര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പരാതി.

ഇത് എസ്.ഐ. മുഹമ്മദ് നിസാര്‍ വനിതാ പോലീസ് എസ്.ഐ. എം.എന്‍. ലൈലാകുമാരിക്ക് കൈമാറി. വനിതാ എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ അട്ടക്കുളങ്ങര ജയിലില്‍ നേരിട്ടെത്തിയപ്പോഴാണ് ആരോപണങ്ങള്‍ നിഷേധിച്ച് സരിത കത്തു നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനായി നല്‍കിയ പരാതിയില്‍ മൊഴിനല്‍കാനാവില്ലെന്നും കത്തിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends