Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവോണദിവസം സഹോദരനുമായി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങി; പിന്നെ കണ്ടെത്തിയതോ മാസങ്ങൾക്ക് ശേഷം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന അസ്ഥികളും തലയോട്ടിയുമായി...

11 NOVEMBER 2017 12:03 PM IST
മലയാളി വാര്‍ത്ത

തിരുവോണദിവസം വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ കണ്ടെത്തി. തോലനൂര്‍ പേഴുംങ്കാട് തകരക്കുളമ്പ് മാധവന്റെ മകന്‍ മനോജി(17) ന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. സഹോദരനുമായി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങുകയായിരുന്നു. തോലനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു മനോജ്. വീട്ടില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള വനത്തിനുള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്.

വനംവകുപ്പ് ജീവനക്കാരും തൊഴിലാളികളും അതിര്‍ത്തിക്കല്ലുകള്‍ കണ്ടെത്തുന്നതിനായി വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇരുള്‍ മരത്തില്‍ ലുങ്കിയും മറ്റും കണ്ടതെന്ന് പോലീസ് പറഞ്ഞു. പത്തു മീറ്ററിനുള്ളില്‍ മണ്ണില്‍ പല ഭാഗത്തായി തലയോട്ടിയും അസ്ഥികളും കണ്ടെത്തുകയായിരുന്നു. ധരിച്ചിരുന്ന ഷര്‍ട്ടും നിലത്തു കിടന്ന ചീപ്പും വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ തിരുവോണദിവസം ഉച്ചയോടെ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നു പോലീസ് പറഞ്ഞു.

മനോജിനെ കാണാനില്ലെന്നു കാണിച്ച് തൊട്ടടുത്ത ദിവസം കോട്ടായി പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം തിരച്ചില്‍ നടത്തി. പോലീസ്‌നായയെയും ഉപയോഗിച്ചു. അസ്ഥികൂടം കണ്ടെത്തിയതിന് 20 മീറ്റര്‍ അകലെ വരെ നായ എത്തിയെങ്കിലും കനത്തവനമേഖലയായതിനാല്‍ തിരിച്ചു പോരുകയായിരുന്നു.

തൃശൂരില്‍ നിന്നെത്തിയ ഫോറന്‍സിക് അസിസ്റ്റന്റ് റിനി തോമസ് തെളിവുകള്‍ ശേഖരിച്ചു. അസ്ഥികൂടം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകമാണോ കാട്ടുമൃഗങ്ങള്‍ ആക്രമിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends