പാപ്പുവിനെ കൊല്ലുമെന്ന് പലതവണ ജോമാന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു; ജിഷയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതതായെന്ന പരാതിയുമായി പൊതു പ്രവർത്തകൻ

കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ഡിജിപി ക്കു പരാതി . പരാതി അന്വേഷിച്ചു ഒരാഴ്‌ചക്കകത്തു റിപ്പോർട്ട് സമർപ്പിക്കാൻ രഹസ്യാന്വേഷണത്തിനു പോലീസ് മേധാവിയുടെ നിർദേശം . ഇന്നലെ രാവിലെയാണ് ജിഷയുടെ പിതാവ് പാപ്പുവിനെ വഴിവക്കിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് .
ഈ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും പാപ്പുവിനെ കൊണ്ട് വലിയ ശല്യമായി മാറിയെന്നും താൻ തന്നെ അയാളെ വണ്ടി കേറ്റി കൊല്ലേണ്ടി വരുമെന്നും പലതവണ പാപ്പുവിന്റെ സംരക്ഷക രൂപത്തിലെത്തിയ ജോമോൻ പുത്തൻപുരക്കൽ പറഞ്ഞിട്ടുണ്ടെന്നും, പാപ്പുവിന്റെയും ഭാര്യ രാജേശ്വരിയുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ജോമോൻ പുത്തൻ പുരക്കൽ വിദേശ പണം വരുത്തിയെന്നും.
ജിഷ കേസിൽ പാപ്പു അല്ല ജിഷയുടെ പിതാവെന്ന ഡി എൻ എ റിസൾട്ടിന്റെ പേരിൽ ആരോപണ വിധേയനെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനു പാപ്പുവിനെ മറയാക്കി ഉപയോഗിച്ചു എന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ആണ് ഡി ജി പി ക്കു നൽകിയ പരാതിയിൽ ജോമോനെതിരെ ഉള്ളത് .
പാപ്പുവിന്റൈ മരണം മുന്‍കൂട്ടി നിശ്ചയിച്ച് നടപ്പിലാക്കിയ കൊലപാതകമാണ്. ഇദ്ദേഹത്തെ കൊണ്ട് വലിയ ശല്യമാണെന്നും വണ്ടി കയറ്റി കൊലപ്പെടുത്തുമെന്ന് പലതവണ ഫോണിലൂടെയും ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച് നേരിട്ടും ജോമോന്‍ പറഞ്ഞിട്ടുള്ളതായി നവാസ് ആരോപിക്കുന്നു .
ജിഷയുടെ മരണ ശേഷം പാപ്പു ജീവിച്ചത് മുഴുവന്‍ ജോമോന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ജോമോനെ വിശ്വസിച്ച് ജോമോന്‍ പറഞ്ഞ പല പേപ്പറിലും പാപ്പു ഒപ്പിട്ടു നല്‍കിയിരുന്നവെന്നും പിപി തങ്കച്ചനെ പറ്റിച്ച ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും നവാസ് ആരോപിക്കുന്നു.
പല തവണ ഫോണിലൂടെയും നേരിട്ടും ജോമോന്‍ പറഞ്ഞത് പാപ്പുവിനെ കൊണ്ട് ഇപ്പോള്‍ വലിയ ശല്യമാണെന്നും താന്‍ തന്നെ നേരിട്ട് അവനെ കൊല്ലേണ്ടി വരുമെന്നുമാണ്. അതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും നവാസ് ആരോപിക്കുന്നു.
ജോമോൻ പുത്തൻ പുരക്കൽ , പപ്പുവിന്റെ ഭാര്യയും ജിഷയുടെ അമ്മയുമായ രാജേശ്വരി , ജിഷയുടെ സഹോദരി എന്നിവരെ നുണ പരിശോധനക്ക് വിധേയൻ ആക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് . പൊതു പ്രവർത്തകൻ ആയ പായ്ച്ചിറ നവാസ് നൽകിയ പരാതിയിലാണ് ഡി ജി പി പാപ്പുവിന്റെ മരണത്തിൽ അന്വേഷണം നടത്താൻ രഹസ്യാന്വേഷണവിഭാഗത്തിനു നിർദേശം നൽകിയത് .
https://www.facebook.com/Malayalivartha

























