ഭർത്താവില്ലാത്ത തക്കം നോക്കി കാമുകൻ കയറിയിറങ്ങി; തടയാൻ ശ്രമിച്ച ഭർത്താവിന്റെ ഗതിയറിഞ്ഞ് വേദനയോടെ നാട്ടുകാർ...

പയ്യാവൂർ പാറക്കടവിലെ തോണിപ്പാറയിൽ ബാബു (52) വിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആനി എന്ന ജാൻസിയെ (39) യെയാണു ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷും സംഘവും അറസ്റ്റ് ചെയ്തത്. ആനിയുടെ കാമുകനെന്നു പറയുന്ന ജോബിയെന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴോടെയാണ് ബാബുവിനെ വീടിനുള്ളിൽ സെൻട്രൽ ഹാളിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ ആനി വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പതിവായി വീട്ടിൽ വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ അറിയിച്ചതോടെ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നു വ്യക്തമായി. ഉറക്കത്തിൽ തോർത്തോ കയറോ ഉപയോഗിച്ചു കഴുത്തു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ രാവിലെ ശ്രീകണ്ഠപുരം സിഐക്ക് കൈമാറിയതോടെ ഭാര്യ ആനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂന്നു വര്‍ഷമായി ആനിയും ഓട്ടോ ഡ്രൈവറായ ജോബിയും (40) തമ്മില്‍ അടുപ്പത്തിലായിരുന്നു. ആനിയുടെ മക്കളാരും നാട്ടിലില്ല. ഭര്‍ത്താവ് ബാബു ജോലിക്ക് പോയാല്‍ പലപ്പോഴും ജോബി വീട്ടില്‍ എത്താറുണ്ടെന്നും ആനി പറഞ്ഞു. ജോബിയുമായുള്ള ബന്ധം ബാബു അറിഞ്ഞതോടെ വഴക്കും പതിവായി. ഇതേത്തുടര്‍ന്ന് ജോബി വീട്ടില്‍ വരാതായെങ്കിലും ബാബു വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ ജോബിക്കൊപ്പം ഓട്ടോ യാത്ര പതിവായയിരുന്നു. ജോബിയുമായുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കാന്‍ ബാബു ആവശ്യപ്പെട്ടെങ്കിലും ആനി തയാറായില്ല. ബാബുവിനെ കൊലപ്പെടുത്താന്‍ ഒരാഴ്ച മുമ്പാണ് ഇരുവരും ആസൂത്രണം നടത്തിയത്.
കൊലനടന്ന കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആനി വിളിച്ചറിയിച്ചത് പ്രകാരം വീട്ടിലെത്തിയ ജോബി കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ബാബുവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജോബി തോര്‍ത്ത് റോഡരികില്‍ ഉപേക്ഷിച്ചു. ബുധനാഴ്ച രാവിലെയാണ് ബാബുവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ മുറിവേറ്റതിന്റെ പാടുണ്ട്. നാവ് കടിച്ച നിലയില്‍ പുറത്തേക്ക് തള്ളിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സ്വാഭാവിക മരണമാണെന്നാണ് ഭാര്യ ആനി പറഞ്ഞത്. നാട്ടുകാരുടെ സംശയത്തെത്തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് കൊലപാതകമെന്നു തെളിഞ്ഞത്.
എന്നാല്‍ അയല്‍വാസിയായ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പരിയാര മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. ഉറങ്ങുമ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാല്‍ ഹൃദയാഘാതമെന്നേ കണക്കാക്കു എന്നായിരുന്നു ഇരുവരും ധരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ആനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

നേരത്തെ ടാപ്പിങ്ങ് തൊഴിലാളിയായിരുന്ന ബാബു പിന്നീട് പയ്യാവൂരില്‍ ചിക്കന്‍ സ്റ്റാളില്‍ ജോലി ചെയ്തുവരികയായിരുന്നു. പിടിയിലായ ജോബി ഓട്ടോെ്രെഡവറാണ്. നേരത്തെ ഗള്‍ഫിലായിരുന്ന ആനിയും ജോബിയും പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇതേച്ചൊല്ലി ഇരുവരും നിരന്തരം കലഹമുണ്ടാവുന്നതും പതിവായിരുന്നു. ആനിയെ ഇന്നു രാവിലെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























