നാല് പേജ് ഗണേഷിന്റെ ബന്ധു ശരണ്യാ മനോജ് കൂട്ടിച്ചേര്‍ത്തെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍

സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് കെ.ബി ഗണേഷ്‌കുമാര്‍ കൂട്ടി ചേര്‍ത്തതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അങ്ങനെയാണ് 21 പേജുള്ള കത്ത് 25 ആയത്. നേതാക്കള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളും പിന്നീട് എഴുതി ചേര്‍ത്തതാണ്. ആദ്യം എഴുതിയ കത്തില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. ഗണേഷിന്റെ ബന്ധുവായ ശരണ്യാ മനോജാണ് പേരുകള്‍ കൂട്ടിച്ചേര്‍ത്തത്. ഗണേഷിനെ മന്ത്രിയാക്കാത്തതിന്റെ പ്രതികാരം തീര്‍ക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. അത് തനിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്നും ഫെനി പറഞ്ഞു.
ഗണേഷിന് ഒരു വീട്ടമ്മയുമായി ഉണ്ടായിരുന്ന അവിഹിതബന്ധം ഭാര്യയായിരുന്ന യാമിനി തങ്കച്ചി പുറത്ത് കൊണ്ടുവന്നതിനെ തുടര്‍ന്നാണ് വനംമന്ത്രി പദി അദ്ദേഹം രാജിവെച്ചത്. പിന്നീട് ഗണേഷ് വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മന്ത്രിസഭയിലെടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് എതിര്‍പ്പുമായി ആര്‍. ബാലകൃഷ്ണപിള്ളയടക്കം രംഗത്തെത്തിയിരുന്നു. വിവാദം ഉണ്ടായത് മുതല്‍ ഇതുവരെ സരിത ഗണേഷ്‌കുമാറിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സരിതയുടെ കത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് സരിതയുടെ മുന്‍ അഭിഭാഷകന്‍ അത് ശരിവയ്ക്കുംവിധം വാര്‍ത്താസമ്മേളനം നടത്തിയത്.
താന്‍ അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞപ്പോള്‍ ഗണേഷും ശരണ്യാ മനോജും അടക്കമുള്ളവര്‍ തന്റെ അമ്മയെ പോയി കണ്ടിരുന്നെന്നും അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരപണങ്ങള്‍ ഉന്നയിക്കാതിരുന്നതെന്നും സരിത രണ്ട് ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേ സരിത തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പീഡിപ്പിച്ചില്ലെന്ന് കാട്ടി മൊഴി നല്‍കിയിട്ടുണ്ട്. അതിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ ഏതാണ് സത്യമെന്ന് അന്വേഷണ സംഘത്തിനേ കണ്ടെത്താനാവൂ.
https://www.facebook.com/Malayalivartha

























