ചാണ്ടി കയ്യേറിയിടത്ത് ജെ.സി.ബി ഉരുളുമോ? ചെറുവിരലിന് പകരം മന്ത്രിക്കസേര തെറിക്കുമോ? കേരളം കാത്തിരിക്കുന്നു

എല്‍.ഡി.എഫിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും രണ്ടാമനായ സി.പി.ഐയും മന്ത്രി തോമസ് ചാണ്ടിയുടെ രാജി എന്‍.സി.പി സംസ്ഥാന നേതൃത്വം തള്ളി. ഇപ്പോള്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും നാളെ ചേരുന്ന മുന്നണിയോഗത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ഇതോടെ സര്‍ക്കാരും മുന്നണിയും സമ്മര്‍ദ്ദത്തിലായി. തോമസ് ചാണ്ടിയുടെ പണക്കൊഴുപ്പിന് അധികം കുടചൂടേണ്ടെന്ന് സി.പി.എം കൂടി തീരുമാനിച്ചതോടെ രാജിക്കുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. മുന്നണിയെ പ്രതിസന്ധിയിലാക്കാതെ തോമസ് ചാണ്ടി സ്വന്തംനിലയില്‍ തീരുമാനം എടുക്കണമെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പിതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചത്.
മന്ത്രി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ എ.ജിയുടെ നിയമോപദേശം കിട്ടട്ടെ, വിജിലന്‍സ് കോടതി ഉത്തരവിന്‍മേലുള്ള ത്വരിതാന്വേഷണം പൂര്‍ത്തിയാകട്ടെ, കോടതിയുടെ അന്തിമ വിധി വരട്ടെ എന്നായിരുന്നു കഴിഞ്ഞ ദിവസം പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നത്. എ.ജിയുടെ നിയമോപദേശം ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കുകയും അത് മന്ത്രിക്കെതിരാവുകയും ചെയ്തതോടെയാണ് സി.പി.എം നിലപാട് ശക്തമാക്കിയത്. മന്ത്രിയെ പുറത്താക്കണമെന്ന് തുടക്കം മുതല്‍ സി.പി.ഐ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ റവന്യൂ മന്ത്രിയും എ.ജിയും തമ്മില്‍ ഉരസലും ഉണ്ടായി. എ.ജിയും സര്‍ക്കാരും തമ്മില്‍ അഭിഭാഷകനും കക്ഷിയും തമ്മിലുള്ള ബന്ധംമാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ച സാഹചര്യം വരെ എത്തിയിരുന്നു.
കാനം നയിച്ച ജനജാഗ്രതാ യാത്രയില്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചതോടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കൈവെടിഞ്ഞത്. തനിക്കെതിരെ ചെറുവിരലനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഒരു അന്വേഷണസംഘത്തിനും ഒന്നും ചെയ്യാനാവില്ലെന്നും യോഗത്തില്‍ മന്ത്രി വെല്ലുവിളിച്ചിരുന്നു. തൊട്ടുപിന്നാലെ ഇനിയും കായല്‍ കയ്യേറുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെയാണ് മറ്റ് മന്ത്രിമാരുടെ മുന്നില്‍ വെച്ച് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ശാസിച്ചത്. പിന്നീട് കായല്‍ കയ്യേറി റോഡ് നിര്‍മിച്ചതിന് കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതും ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായതും.
https://www.facebook.com/Malayalivartha


























