Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതം മാറാൻ നിർബന്ധിച്ചു ;ഒടുവിൽ സൗദിയിലെത്തിയപ്പോള്‍ അയാളുടെ തനിനിറം മാറി ,ഞാന്‍ അയാള്‍ക്ക് വെറും ലൈംഗിക അടിമ മാത്രം ഐഎസ് ഭീകരരുടെ കൈയിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ട യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്

11 NOVEMBER 2017 07:00 PM IST
മലയാളി വാര്‍ത്ത

More Stories...

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം തന്നെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി ഹൈക്കോടതിയില്‍. തന്റെ മതപരിവര്‍ത്തനവും വിവാഹവുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നും 25 കാരി യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവതിയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും ലൈംഗിക അടിമയായി സൗദിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെന്നാണ് യുവതി ആരോപിക്കുന്നത്.
'സൗദി അറേബ്യയിലെത്തിയശേഷം പ്രതി തനിനിറം കാട്ടിയത്. ഒരു ലൈംഗിക അടിമയായാണ് അദ്ദേഹം കണ്ടത്. സിറിയയിലേക്കു പോകാനുള്ള പദ്ധതിയും അയാള്‍ക്കുണ്ടായിരുന്നു. കുറച്ചുദിവസത്തിനുള്ളില്‍ സിറിയയിലേക്ക് പോകുമെന്നും അവിടെ ഐ.എസ് തീവ്രവാദികള്‍ക്ക് തന്നെ വില്‍ക്കാനാണ് പദ്ധതിയെന്നും പ്രതി പറഞ്ഞു. അയാള്‍ ഹര്‍ജിക്കാരിയെ നിര്‍ബന്ധിച്ച്‌ ഇസ്ലാമിക് ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയും സാക്കിര്‍ നായിക്കിന്റെ വീഡിയോ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു.' എന്നാണ് യുവതിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ഒക്ടോബര്‍ ആദ്യവാരം അയാള്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിടുകയായിരുന്നു. ഒക്ടോബര്‍ മൂന്നിന് യുവതി ഇന്റര്‍നെറ്റ് വഴി അവരുടെ മാതാപിതാക്കളെ വിളിക്കുകയും രക്ഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഒക്ടോബര്‍ നാലിന് പിതാവിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഹര്‍ജിക്കാരിയുടെ പിതാവ് വാട്സ്‌ആപ്പ് വഴി വിമാനടിക്കറ്റിന്റെ സ്കാന്‍ ചെയ്ത കോപ്പി അയക്കുകയും യുവതി ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദില്‍ ഇറങ്ങുകയും ചെയ്തു.' ഹര്‍ജിക്കാരി പറയുന്നു.
ബംഗളുരുവില്‍ പഠിക്കുന്നതിനിടെയാണ് യുവതി പ്രതിയെന്നാരോപിക്കുന്നയാളെ പരിചയപ്പെട്ടത്. കേസ് നവംബര്‍ 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.ഇയാള്‍ തന്റെ ആധാര്‍ കാര്‍ഡ് പുതിയ പേരിലേക്കുമാറ്റി തന്റെ അറിവില്ലാതെ വ്യാജ വിലാസമുണ്ടാക്കിയെന്നും യുവതി ആരോപിക്കുന്നു.
പാലക്കാട് ചെര്‍പ്പുളശേരിയിലെ ആതിര, വൈക്കം സ്വദേശി അഖില എന്ന ഹാദിയ എന്നീ പെണ്‍കുട്ടികളുടെ മതംമാറ്റം കേരളത്തില്‍ വന്‍ വിവാദമായിരുന്നു. മതംമാറ്റുന്നതിനായി ഇരുവരെയും കൊണ്ടുവന്നത് മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സത്യസരണി എന്ന സ്ഥാപനത്തിലേക്കായിരുന്നു.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു മതം മാറ്റിയ ഇരുവര്‍ക്കും സംരക്ഷണം നല്‍കിയിരുന്നത്. മതം മാറ്റത്തിന് വിധേയമായ രണ്ടു പെണ്‍കുട്ടികളുമായും പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് എ.എസ് സൈനബ ടീച്ചര്‍ അടക്കമുള്ളവര്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ ആതിരയുടെ കേസില്‍ അറസ്റ്റിലായവരില്‍ നാലു പേരും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. ഈ കേസില്‍ സത്യ സരണി മാനേജറും അറസ്റ്റിലായിരുന്നു. ആതിരയുടെ മതംമാറ്റ കേസില്‍ ഒന്നാം പ്രതിയായ പട്ടിക്കാടെ് സ്വദേശി നൗഫല്‍ കുരിക്കള്‍ വേറെയും മതപരിവര്‍ത്തന കേസുകളില്‍ പ്രതിയാണ്.മതം മാറി വിദേശത്തേക്കു പോയ പെരിന്തല്‍മണ്ണ സ്വദേശി അഖില്‍ അബ്ദുള്ളയുടെ മതം മാറ്റത്തിനു പിന്നിലും നൗഫല്‍ പ്രവര്‍ത്തിച്ചിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 15ന് ചെര്‍പുളശേരി പൊലീസില്‍ ആതിരയുടെ അഛന്‍ അപ്പുണ്ണി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മഞ്ചേരി സത്യ സരണിയിലും പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരിലേക്കും എത്തിയത്.ഹാദിയക്കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (3 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (6 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (6 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (7 hours ago)

Malayali Vartha Recommends