സോളാർ കമ്മീഷൻ റിപ്പോർട്ട് എന്ന പേരിൽ സർക്കാർ നിയമസഭയിൽ വെച്ചത് 'കഥാ സരിതാ സാഗരം" എന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ

സോളാർ കമ്മീഷൻ റിപ്പോർട്ട് എന്ന പേരിൽ സർക്കാർ നിയമസഭയിൽ വെച്ചത് 'കഥാ സരിതാ സാഗര'മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. സോളാർ കമ്പനി നടത്തിയ തട്ടിപ്പ് അന്വേഷണത്തിൽ തുടങ്ങി കമ്മീഷൻ റിപ്പോർട്ട് ഒടുവിൽ സരിതാ റിപ്പോർട്ടായാണ് സഭയിലെത്തിയത്. 21 പേജുള്ള കത്ത് 25 പേജുകളായി വർദ്ധിപ്പിച്ചും ഇക്കിളിപ്പെടുത്തുന്ന വാചകങ്ങൾ കോർത്തിണക്കിയും റിപ്പോർട്ട് വിപുലപ്പെടുത്താനാണ് ശ്രമിച്ചത്.
രാഷ്ട്രീയ പ്രതികാരത്തോടെ തയാറാക്കിയ റിപ്പോർട്ടിന്മേൽ തുടർ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും എം.എം ഹസൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സർക്കാർ നിയോഗിച്ച കമ്മീഷൻ, ഇടതുസർക്കാർ അധികാരത്തിലേറി ഒന്നര വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ടേംസ് ഓഫ് റഫറൻസിന് പറത്തുള്ള കാര്യങ്ങളിൽ ഇടപെട്ടും ഇഷ്ടമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയും തയാറാക്കിയ റിപ്പോർട്ടാണിത്. അതിനാൽ ഈ റിപ്പോർട്ട് കോൺഗ്രസ് തള്ളിക്കളയുകയാണ്. ഒരു അന്വഷണത്തെയും ഭയമില്ല. യു.ഡി.എഫിനെയും കോൺഗ്രസിനെയും തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























