Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സുകുമാരകുറുപ്പ് ലക്ഷ്യമിട്ടത് അഞ്ജാതജഡം; കിട്ടാതായപ്പോള്‍ ചാക്കോയെ കൊലപ്പെടുത്തി

12 NOVEMBER 2017 11:20 AM IST
മലയാളി വാര്‍ത്ത

കൊലപാതകത്തിനു ക്വട്ടേഷന്‍ നല്‍കാന്‍ സുകുമാരക്കുറുപ്പ് മധ്യതിരുവിതാംകൂര്‍ മുഴുവന്‍ അലഞ്ഞിരുന്നെന്നു വെളിപ്പെടുത്തല്‍. ഒടുവില്‍ മറ്റു മാര്‍ഗമില്ലാതെയാണു ബന്ധുവായ ഭാസ്ക്കരപിള്ളയെത്തന്നെ കൃത്യം ഏല്‍പിച്ചത്. അബുദാബിയില്‍നിന്നു പുറപ്പെടും മുമ്ബേ സുകുമാരക്കുറുപ്പ് ഭാര്യ സരസമ്മയോട് ഉദ്ദേശ്യം സൂചിപ്പിച്ചിരുന്നു. നാട്ടിലെത്തിയ ശേഷം എങ്ങനെയും ഒരു മൃതദേഹം സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ ഭാസ്ക്കരപിള്ളയുമായി ചര്‍ച്ച നടത്തി. പദ്ധതി വിജയിച്ചാല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയുടെ വിഹിതം വാഗ്ദാനം ചെയ്തതോടെ പിള്ളയ്ക്കും ഉത്സാഹമാകുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയോ സെമിത്തേരിയില്‍നിന്നു പഴക്കമില്ലാത്ത മൃതദേഹം മാന്തിയെടുക്കുകയോ ആയിരുന്നു ആദ്യപദ്ധതി. അതിനു ധൈര്യമുള്ളവരെത്തേടി പലയിടത്തും നടന്നു. ഒടുവില്‍, ആലപ്പുഴ ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയായ ഇറച്ചി ആല്‍ബിനെ സമീപിച്ചു.

പുന്നപ്രയിലും മറ്റുമുള്ള പള്ളികളുടെ സെമിത്തേരിയിലായിരുന്നു ആല്‍ബിന്റെ രാത്രിവാസം. ആല്‍ബിയെത്തേടി സുകുമാരക്കുറുപ്പ് വെട്ടുകാട് പള്ളിയിലെ സെമിത്തേരിയിലാണ് എത്തിയത്. ആല്‍ബിന്‍ 'കരാര്‍' എടുത്തെങ്കിലും അധികം പഴക്കമില്ലാത്ത മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് ആരെയെങ്കിലും തട്ടാന്‍ കുറുപ്പ് ആല്‍ബിയോടു നിര്‍ദേശിച്ചത്. എന്നാല്‍, അതിനകം മറ്റൊരു ക്വട്ടേഷന്‍ എടുത്തതിനാല്‍ കുറുപ്പിനു നല്‍കിയ ഉറപ്പു പാലിക്കാന്‍ ആല്‍ബിക്കു കഴിഞ്ഞില്ല. ഇയാള്‍ പിന്നീടു മറ്റൊരു കേസില്‍ ജയിലിലായി. പുറത്തിറങ്ങിയശേഷം കിടപ്പിലുമായതോടെ ആല്‍ബിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ രണ്ടു കന്യാസ്ത്രീകളെത്തി. മാനസാന്തരപ്പെട്ട ആല്‍ബിന്‍ ഇപ്പോള്‍ പുന്നപ്രയില്‍ ശാന്തിഭവന്‍ എന്ന പേരില്‍ അഗതിമന്ദിരം നടത്തുകയാണ്.

ചാക്കോ കൊല്ലപ്പെട്ട 1984 ജനുവരി 21ന് ഉച്ചകഴിഞ്ഞാണു ഭാസ്ക്കരപിള്ളയും െ്രെഡവര്‍ പൊന്നപ്പനും ചാവക്കാട്ടുകാരനായ ഷാഹുവും ചെറിയനാട്ടുനിന്നു കറുത്തനിറമുള്ള അബാസിഡര്‍ കാറില്‍ ആലപ്പുഴയ്ക്കു പോയതെന്നാണു പോലീസ് ഭാഷ്യം. മറ്റൊരു കാറില്‍ സുകുമാരക്കുറുപ്പ് അനുഗമിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്നു മൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം ലഭിക്കാതെ മടങ്ങുമ്ബോഴാണു ചാക്കോയെ കാറില്‍ കയറ്റിയതെന്നുപോലീസ് പറയുന്നു. ഇതില്‍ പൊരുത്തക്കേടുകളുണ്ട്.

മാവേലിക്കരയില്‍നിന്ന് ആലപ്പുഴയ്ക്കു പോകുമ്ബോഴാകണം ചാക്കോയെ കാറില്‍ കയറ്റിയത്. രാത്രി കരുവാറ്റ ഹരി തീയറ്ററിലെ സെക്കന്‍ഡ് ഷോയുടെ കളക്ഷന്‍ പരിശോധിച്ചശേഷമാണു ഫിലിം റെപ്രസന്റേറ്റീവായ ചാക്കോ സമീപത്തെ കടയില്‍നിന്നു കാപ്പികുടിച്ച്‌ ആലപ്പുഴയ്ക്കു പോകാന്‍ നിന്നത്. ഹരിപ്പാട്ടേക്കു പോകേണ്ട വാഹനത്തില്‍ ചാക്കോ കയറാന്‍ സാധ്യതയില്ല. ആ നിലയ്ക്കു സംഘം ആലപ്പുഴയ്ക്കു പോകുന്നവഴിയാകും ചാക്കോയെ കാറില്‍ കയറ്റിയത്. അങ്ങനെയെങ്കില്‍, മൃതദേഹം ലഭിക്കാതെ മടങ്ങിയ സംഘം കൊലപാതകം ലക്ഷ്യമിട്ടു വീണ്ടും തിരിച്ചുപോയതാകാം. അതു കുറുപ്പിന്റെ പ്രേരണപ്രകാരമാകാം എന്നാണു നിഗമനം. പകല്‍ ആലപ്പുഴയില്‍ പോയി മടങ്ങിയ സംഘം രാത്രി അതേ റൂട്ടില്‍ കൊലപാതകം ലക്ഷ്യമിട്ടു പോയതാകാം.

സംഘം ലക്ഷ്യമിട്ടത് അജ്ഞാതമൃതദേഹമല്ലെന്നും കൊലപാതകമാണെന്നുമുള്ള നിഗമനം സാധൂകരിക്കുന്ന വേറെയും തെളിവുണ്ട്. സംഭവദിവസം രാത്രി ഏഴരയ്ക്കു സുകുമാരക്കുറുപ്പിന്റെ അംബാസിഡര്‍ കാര്‍ മാവേലിക്കരയിലൂടെ പോയിരുന്നെന്നാണു സൂചന. മല്ലപ്പള്ളിയിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങിയ, നങ്ങ്യാര്‍കുളങ്ങര സ്വദേശിയായ വിമുക്തഭടന്‍ ഈസമയം മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ എട്ടുമണിയുടെ കെ.സി.ടി. ബസ് പ്രതീക്ഷിച്ചു നിന്നിരുന്നു. അദ്ദേഹത്തിനു സമീപം കറുത്ത അംബാസിഡര്‍ കാര്‍ നിര്‍ത്തിയശേഷം ഹരിപ്പാട്ടേക്കു വരുന്നോയെന്നു ചോദിച്ചു.

എന്നാല്‍, അദ്ദേഹം കയറിയില്ല. 10 മിനിട്ട് കഴിഞ്ഞപ്പോള്‍ കാര്‍ തിരികെ ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോകുന്നത് വിമുക്തഭടന്‍ കണ്ടു. രണ്ടുദിവസം കഴിഞ്ഞാണു കാര്‍ കൊല്ലകടവ്കുന്നംപൈനംമൂട് റോഡിന്റെ വശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുന്നുവെന്നും സുകുമാരക്കുറുപ്പ് മരിച്ചെന്നുമുള്ള വാര്‍ത്ത പത്രത്തില്‍ കണ്ടത്. പിന്നീടാണു ചാക്കോ വധത്തിന്റെ ചുരുളഴിഞ്ഞത്. ചാക്കോ റോഡ് എന്ന പേരിലാണ് ഈ പാത ഇപ്പോള്‍ അറിയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends