ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഗുരുവായൂരില്‍ നിരോധനാജ്ഞ

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ എസ്.കൗശിഗന്‍ 144 പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. ഇന്നും നാളെയുമാണ് നിരോധനാജ്ഞ.
ഞായറാഴ്ചയാണ് നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയില്‍ വടക്കേതരകത്ത് പരേതനായ ശശിയുടെയും ഗുരുവായൂര്‍ ദേവസ്വം ഉരല്‍പ്പുര ജീവനക്കാരി അംബികയുടെയും മകന്‍ ആനന്ദ(28)ന്‍ കൊല്ലപ്പെട്ടത്. എസ്എഫ്‌ഐ നേ താവ് ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ആനന്ദന്‍.
അതിനിടെ, ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഇന്നു രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താലിനു ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha

























