Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാനല്‍ ഷോകളില്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം

13 NOVEMBER 2017 10:54 AM IST
മലയാളി വാര്‍ത്ത

ദിലീപിനെതിരെ ആഘോഷമാക്കിയ ചാനുകളെയെല്ലാം വെട്ടിലാക്കി ഫിലിം ചേംബറിന്റെ നീക്കം. താരങ്ങളെത്തുന്നതോടെ വന്‍ സമ്പാദ്യം കൊയ്യുന്ന ഷോകള്‍ക്കെല്ലാം കടിഞ്ഞാണിടാനുള്ള നീക്കത്തിലാണ് ഫിലിം ചേംബര്‍. താരങ്ങളെ പങ്കെടുപ്പിച്ച് ചാനലുകള്‍ നടത്തുന്ന ഷോകള്‍ക്ക് യാതൊരുവിധ സത്യവുമില്ലെന്നാണ് ചേംബറിന്റെ വിലയിരുത്തല്‍. അവാര്‍ഡ് നിശകളുടെ മറവില്‍ ചാനലുകളെ തിന്ന് കൊഴുക്കാന്‍ സമ്മതിക്കാന്‍ പാടില്ലെന്നാണ് അവരുടെ വാദം. എല്ലാത്തിനും പിറകില്‍ ദിലീപിന്റെ ആള്‍ക്കാര്‍ തന്നെയാണ്. 

ഇന്ന് നടക്കുന്ന കൂടിയാലോചനായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. മാസങ്ങള്‍ക്ക് മുമ്പേ ചേംബര്‍ ഇക്കാര്യം ആലോചിച്ചിരുന്നുവെങ്കിലും, എല്ലാവരുമായും ധാരണയിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

കേരള ഫിലീം ചേംബറടക്കം ആറ് സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കുക. താരങ്ങളെ പ്രതിനിധികരിച്ച് താരസംഘടനയായ അമ്മ, കേരള ഫിലീം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലീം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, കേരള ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഫിലീം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നീ സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. എല്ലാ സംഘടനകളുടേയും മുഖ്യ ഭാരവാഹികളോടും സഹ ഭാരവാഹികളോടുമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഇന്നസെന്റും എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സിദ്ദീഖും സെക്രട്ടറി ഇടവേള ബാബുവും പങ്കെടുക്കും.



നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ വാര്‍ത്തകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ ചില താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് മാറി നിന്നിരുന്നു. സിനിമ മേഖലയെ അപകര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പടച്ചുവിടുകയാണെന്നായിരുന്നു ഒരു കൂട്ടം താരങ്ങളുടെ ആക്ഷേപം. പിന്നാലെ, അമ്മയുടെ ജനറല്‍ ബോഡി മീറ്റിംങ്ങിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിനിടെ താരങ്ങള്‍ കൂവിളിച്ച് മാധ്യമപ്രവര്‍ത്തകരെ അപമാനിക്കാനും ശ്രമം നടന്നിരുന്നു.



ഓണക്കാലത്ത് മിക്ക മാധ്യമങ്ങളില്‍ നിന്നും താരങ്ങള്‍ വിട്ടുനിന്നത് ഏറെ ചര്‍ച്ചകള്‍കള്‍ക്കും വഴിവെച്ചിരുന്നു. സാറ്റ്‌ലെറ്റ് അവകാശം വിറ്റ് പോകുന്നതാണ് സിനിമ നിര്‍മ്മാതാക്കളുടെ പ്രധാന വരുമാന മാര്‍ഗം. നേരത്തെ ഷൂട്ടിംങ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ചാനലുകള്‍ സാറ്റ്‌ലെറ്റ് റൈറ്റ് വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി, തീയ്യറ്ററുകളിലെ പെര്‍ഫോമന്‍സ് അനുസരിച്ചാണ് ചാനലുകള്‍ സിനിമകള്‍ വാങ്ങാറ്. ഇതോടെ മിക്ക നിര്‍മ്മാതാക്കളും പ്രതിസന്ധിയിലായി. ഈ വര്‍ഷം ആകെ നാല്‍പത് സിനിമകളാണ് ചാനലുകള്‍ വാങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (49 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (58 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends