Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജയരാജന്‍മാര്‍ അരങ്ങ് വാഴുമ്പോള്‍ ബഹുദൂരം മുമ്പിലായ പി ജയരാജനെ ഒതുക്കുന്നതിന് പിന്നില്‍ കളിക്കുന്നവര്‍ മുമ്പിലേക്ക്; വീണിടം വിദ്യയാക്കി ശക്തി കേന്ദ്രങ്ങളില്‍ തള്ളിക്കയറാന്‍ മറ്റ് പാര്‍ട്ടികളുടെ ശ്രമം

13 NOVEMBER 2017 11:58 AM IST
മലയാളി വാര്‍ത്ത

സിപിഎം പാര്‍ട്ടി നടപടി ഏത് നിമിഷവും പ്രതീക്ഷിക്കുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കുഴച്ചത് എം.വി.ജയരാജനും ഇപി. ജയരാജനും ചേര്‍ന്ന്. പാര്‍ട്ടി ജില്ലാ ഘടകത്തില്‍ ജയരാജന്‍മാര്‍ തമ്മിലുളള പോര് മുറുക്കിയിട്ട് കാലമേറെയായി. പി യെ തൊട്ടതോടെ പിണറായിയുടെ അടിതെറ്റി. പി ക്കെതിരായ നടപടി കോടിയേരിക്കും പിണറായിക്കും എതിരെയുള്ള പ്രഹരമാണ്.

ഇ.പി.ജയരാജന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് പി.ജയരാജനാണെന്ന കാര്യം കണ്ണൂരിലാകെ പാട്ടാണ്. ഇ.പി.ജയരാജനെതിരെ അഴിമതി ആരോപണം കൊണ്ടുവന്നതും പി.ജയരാജനാണെന്ന് ഇ.പി.വിശ്വസിക്കുന്നു. എം.വി.ജയരാജനും പി.ജയരാജനും സ്വരചേര്‍ച്ചയില്ലാതാവുകയും അത് പരസ്യമായ വിഴുപ്പലക്കലിലെത്തുകയും ചെയ്തു. അപ്പോഴാണ് പിണറായി ഇടപെട്ട് എം.വി.ജയരാജനെ തന്നെ സെക്രട്ടറിയായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. അതോടെ പോര് അവസാനിക്കുമെന്ന് കരുതിയെങ്കിലും പോര് വര്‍ധിക്കുകയായിരുന്നു.

പോരിന് ശമനമുണ്ടാക്കിയില്ലെങ്കില്‍ കണ്ണൂരിലെ എണ്ണപ്പെട്ട നേതാക്കളായ കോടിയേരിക്കും പിണറായിക്കും ബുദ്ധിമുട്ടുണ്ടാക്കും. ഇക്കാലമത്രയും കണ്ണൂരിലെ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തിയത് മൂന്നു ജയരാജന്‍മാരും ചേര്‍ന്നാണ്. കാലാന്തരത്തില്‍ ജയരാജന്‍മാര്‍ തമ്മില്‍ അകലുകയും അത് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തു. കണ്ണൂരില്‍ തകര്‍ന്നാല്‍ പാര്‍ട്ടി കേരളത്തില്‍ തകരും. പാര്‍ട്ടി തകര്‍ന്നാലും സാരമില്ല തങ്ങള്‍ ലക്ഷ്യമിട്ട കാര്യം നടക്കട്ടേ എന്നാണ് ജയരാജന്‍മാര്‍ കരുതുന്നത്.

സി പി എമ്മിന്റെ കണ്ണൂര്‍ ഘടകത്തില്‍ മുമ്പില്ലാത്ത വിധം ജാതിയുടെയും മതത്തിന്റെയും സ്വാധീനം വര്‍ധിച്ചുവരുന്നു. ഇ.പി.ജയരാജന്‍ കണ്ണൂരിലെ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണ്. അദ്ദേഹത്തെ സിപിഎം കൈവിട്ടതോടെ പിണറായിക്ക് നഷ്ടമായത് കണ്ണൂരിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയാണ്. പി.കെ.ശ്രീമതിയും മറ്റും പിണറായിക്കും കോടിയേരിക്കും തീര്‍ത്തും എതിരാണ്. കോടിയേരി കണ്ണൂരിലെ ഭൂരിപക്ഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹത്തെ എതിര്‍ത്ത് മുന്നേറാനാണ് ഇ.പിയും സംഘവും അടങ്ങുന്ന ടീം ശ്രമിക്കുന്നത്. അതായത് ഭൂരിപക്ഷത്തിനുള്ളില്‍ വിള്ളല്‍. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ കണ്ണൂരില്‍ പാര്‍ട്ടി രണ്ടാകും. സി പി എമ്മിന്റ ശക്തികേന്ദ്രങ്ങളില്‍ തള്ളിക്കയറാനാണ് മറ്റ് പാര്‍ട്ടികളുടെ ശ്രമം. സി പി എമ്മിനള്ളില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ ഇത് എളുപ്പമാകുമെന്ന് കരുതുന്നവര്‍ ധാരാളം ഉണ്ട്.

പി ജയരാജനെതിരെ ആരോപണം വന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയാണ്. പകല്‍ പി.ജയരാജന്റെ ആളും രാത്രി ഇ.പി.യുടെ ആളുമായി പ്രവര്‍ത്തിക്കുന്ന വിശ്വസ്തര്‍ ധാരാളമായി കണ്ണൂരിലുണ്ട്. ഇവരാണ് പി.ജയരാജനു വേണ്ടി ഫ്‌ളക്‌സ് വയ്ക്കുകയും രാത്രിയുടെ മറവില്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുകയും ചെയ്യുന്നത്. സി പി എമ്മിന്റെ സ്വഭാവം നന്നായി അറിയുന്ന നേതാവാണ് പി.ജയരാജന്‍. അദ്ദേഹം ഇത്തരമൊരു ബുദ്ധിമോശം കാണിക്കുമെന്ന് കരുതുന്നവരില്ല. കെ.കെ.രാഗേഷാണ് ജയരാജനെ കുറിച്ച് നൃത്തശില്പം തയാറാക്കിയത്. പിണറായിയുടെ വിശ്വസ്തനായ ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ കലാപം മുറുകിയപ്പോള്‍ പിണറായിയാണ് സ്തബ്ദനായത്. പി യെ തൊടുമ്പോള്‍ ശരിക്കും തൊടുന്നത് പിണറായിയെയാണ്.

കണ്ണൂരിലെ പാര്‍ട്ടി അണികള്‍ മുമ്പില്ലാത്ത വിധം ആര്‍എസ്എസില്‍ ചേക്കേറുന്നുണ്ട്. പാര്‍ട്ടിയിലെ ഭിന്നത ആര്‍എസ്എസിന് സഹായകരമായി തീരാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends