മാധ്യമങ്ങള്‍ പറയുന്നതുപോലെ രാജി പറ്റില്ലെന്ന് പിണറായിയുടെ മനസ്; തോമസ് ചാണ്ടി കോടതി വിധി വരും വരെ മാറേണ്ട; ജോയ്‌സ് ജോര്‍ജ് എംപി യുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കളക്ടറെ മാറ്റും

ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് കോടതി വിധി വരും വരെ കാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കളക്ടറെ മാറ്റാനും മുഖ്യമന്ത്രി ആലോചിക്കുന്നു. പത്രക്കാരും ചാനലുകാരും പറയുന്നതുപോലെ പാര്‍ട്ടിയിലും സര്‍ക്കാരിലും ആരും നിലപാട് എടുക്കേണ്ട എന്ന പരസ്യമായ നിലപാടായിരിക്കും മുഖ്യമന്ത്രി സ്വീകരിക്കുക.
തോമസ് ചാണ്ടി കായല്‍ നികത്തിയത് മന്ത്രിയായ ശേഷമല്ലെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ജോയ്‌സ് ജോര്‍ജ് പട്ടയം നേടിയത് എംപി യായ ശേഷവുമല്ല. ഇത്തരം ആരോപണങ്ങള്‍ കൊണ്ടു വന്നത് ബിജെപി എം പി യുടെ ഉടമസ്ഥതതയിലുള്ള ഏഷ്യാനെറ്റാണ്. അവര്‍ക്ക് പക്കാ രാഷ്ട്രീയമുണ്ട്. അത്തരം രാഷ്ട്രീങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങി കൊടുക്കുന്നത് എന്തിനാണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.
കാനത്തിന്റെയും സിപിഐ യുടെയും നടപടികളില്‍ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്. ഫലത്തില്‍ കേരളത്തില്‍ അഴിമതിയില്ലാത്ത ഒരേ ഒരു പാര്‍ട്ടി സിപിഐ മാത്രമാണെന്ന് വന്നിരിക്കുന്നു. സിപിഐ യുടെ താന്‍പോരിമ അവസാനിപ്പിക്കാന്‍ വഴി തേടുകയാണ് സിപിഎം.
സിപിഐയും മന്ത്രി ചന്ദ്രശേഖരനും കാനവും ചാനലുകളുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു. കാനത്തിന് പിന്നാലെ ചാനലുകളുടെ ഘോഷയാത്രയാണ്. ഇടതു മുന്നണി എംപിയുടെ പട്ടയം റദ്ദാക്കാന്‍ സിപിഐ മന്ത്രി ഒരു ഐ എ എസുകാരന് നിര്‍ദ്ദേശം നല്‍കി. അത് ശരിയായ നടപടിയായി തോന്നിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അനുമതി ചോദിക്കണമായിരുന്നു. ആലപ്പുഴ കളക്ടറോട് തോമസ് ചാണ്ടിക്കെതിരായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സിപിഐ മന്ത്രി ആവശ്യപ്പെട്ടതായും സിപിഎം കരുതുന്നു.
ഏഷ്യാനെറ്റ് നടത്തുന്നത് സ്ലോ പോയിസണിങ്ങാണ്. സര്‍ക്കാരിനെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ തകര്‍ന്നാല്‍ അതിന്റെ നേട്ടം ബിജെപിക്കാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ വര്‍ഗീയത വളരും. അത് ബിജെപിക്ക് വളരാന്‍ അവസരം നല്‍കും. എല്‍ഡി എഫ്‌സര്‍ക്കാര്‍ അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു. സിപിഐ അതിന്റെ കരവായി തീര്‍ന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഇത്തരം മീഡിയാ ട്രയലുകള്‍ നടന്നിരുന്നു. കെഎം മാണിയുടെ രാജിയും സോളാര്‍ കേസുമൊക്കെ ട്രയലിന്റെ ഭാഗമായിരുന്നു. ഇപി ജയരാജനും ശശീന്ദ്രനും രാജിവച്ചത് മാധ്യമങ്ങള്‍ കാരണമായിരുന്നു. ഇനിയും ഇത്തരത്തില്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കും. അപ്പോഴെല്ലാം മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വരും. സിപിഐ മന്ത്രിമാര്‍ക്കും ഇതേ അനുഭവം പ്രതീക്ഷിക്കാമെന്ന് പിണറായി കാനത്തോട് പറഞ്ഞു എന്നാണ് വിവരം.
https://www.facebook.com/Malayalivartha
























