പത്താം ക്ളാസ് വിദ്യാർത്ഥിനി ഗൗരി നേഹയുടെ ആത്മഹത്യയെത്തുടർന്ന് അദ്ധ്യാപികമാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

പത്താം ക്ളാസ് വിദ്യാർത്ഥിനി ഗൗരി നേഹയുടെ ആത്മഹത്യയെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ അദ്ധ്യാപികമാരായ ക്രസന്റ് നേവിസ്, സിന്ധു പോൾ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇരുവരോടും 17ന് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാവാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. നവംബർ 18 മുതൽ 20വരെ തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മാസം ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഹയാണ് ജീവനൊടുക്കിയത്. രണ്ടു ദിവസത്തിനുശേഷം ആശുപത്രിയിൽ മരിച്ചു. ഈ അദ്ധ്യാപികമാർ പരസ്യമായി ആക്ഷേപിച്ചതിനെ തുടർന്നാണ് ഗൗരി നേഹ ആത്മഹത്യ ചെയ്തെന്ന് വ്യക്തമാക്കി ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
കുട്ടികൾ തമ്മിലുള്ള നിസാര പ്രശ്നത്തെത്തുടർന്ന് ഗൗരി ആത്മഹത്യ ചെയ്തതിൽ തങ്ങൾക്ക് പങ്കില്ലെന്നും മാദ്ധ്യമങ്ങളുടെ ഇടപെടലിനെത്തുടർന്നാണ് കേസെടുത്തതെന്ന് ആരോപിച്ചാണ് ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
https://www.facebook.com/Malayalivartha
























