ആലുവയിൽ നിന്ന് തിരുവനന്തപുരം വരെ ഗുവാഹത്തി എക്സ്പ്രസിൽ അഞ്ചര മണിക്കൂർ യാത്ര ചെയ്ത യുവാവിന്‍റെ അനുഭവം

ആലുവയിൽ നിന്ന് തിരുവനന്തപുരം വരെ ഗുവാഹത്തി എക്സ്പ്രസിൽ യാത്ര ചെയ്ത വിനോദ് കണ്ട കാഴ്ചകളും.. വിനോദിന് പറയാന്‍ ഉള്ളതും.യാത്ര ചെയ്ത അഞ്ചര മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ട കാഴ്ചകളും പകർത്തിയ ചിത്രങ്ങളുമാണ് ഈ പോസ്റ്റിനാധാരം.ഇന്ത്യയുടെ കിഴക്കേ അറ്റത്തെ ഗുവാഹത്തിയിൽ നിന്ന് തെക്കേ അറ്റത്തെ തിരുവനന്തപുരത്തേയ്ക്ക് എത്താൻ നാലു ദിവസമാണ് യാത്ര ചെേയ്യണ്ടത്. വാഗൺ ട്രാജഡിയെ അനുസ്മരിപ്പിക്കുന്ന തിരക്കുമായി അന്യസംസ്ഥാനത്തൊഴിലാളികളെയും വഹിച്ചു കൊണ്ടുവന്ന തീവണ്ടി ആലുവ സ്റ്റേഷനിലേക്ക് എത്തിയതും പകുതി കാലിയായി.
പാചകപ്പുരയോടു ചേർന്നുള്ള റിസർവേഷൻ ബോഗിയിൽ മനംപുരട്ടുന്ന ദുർഗന്ധവും പേറിയുള്ള യാത്ര. ദാഹം തോന്നിയപ്പോഴാണ് വെള്ളത്തെക്കുറിച്ചോർത്തത്. വെള്ളമെന്നത് ട്രെയിനിനുള്ളിൽ സ്വപ്നം മാത്രം. ഗൂവാഹത്തിയിൽ നിന്നും കയറിയവരിൽ നിന്നറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ . നിമിഷങ്ങളുടെ മാത്രം ഇടവേളകളിൽ നിർത്തുന്ന സ്റ്റേഷനുകളിൽ നിന്നും വെള്ളം കുപ്പികളിൽ ശേഖരിക്കുകയും, സ്റ്റേഷനുകളിൽ നിന്നു തന്നെ മിനറൽ വാട്ടർ വാങ്ങിയുമാണ് ട്രെയിനിനുള്ളിലെ യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്.

ട്രെയിനിലെ ടോയ്ലറ്റിനുള്ളിൽ ഉപയോഗിച്ചുകഴിഞ്ഞവർ അവിടെത്തന്നെ ഉപേക്ഷിച്ച കുപ്പികൾ നിറഞ്ഞു കിടക്കുന്നു. ആകപ്പാടെ ദുർഗന്ധപൂരിതവും, മലീമസവുമായ അന്തരീക്ഷം. റിസർവേഷൻ ബോഗിയുടെ തൊട്ടടുത്ത കമ്പാർട്ടുമെന്റിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ഇത്രയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ മുഴങ്ങുന്ന ബിരിയാണീ.. ബിരീയാണീ.. വിളികളും, ചായ കാപ്പീ ലഘു ഭക്ഷണസാധനങ്ങളുടെ വില്പനയും.

ബോഗികൾക്കിടയിലെ ഇടനാഴിയിൽ നിരത്തിവച്ചിരിക്കുന്ന വൃത്തിഹീനമായ വലിയ വീപ്പകൾ. ചോദിച്ചപ്പോൾ വെള്ളം നിറയ്ക്കാനുപയോഗിക്കുന്നത് എന്നാണറിഞ്ഞത്. (എന്തുവെള്ളം? കുടിക്കാനുപയോഗിക്കുന്നതോ, അതോ ഭക്ഷണമുണ്ടാക്കാനുപയോഗിക്കുന്നതോ. അറിയില്ലത്)പൊളിഞ്ഞു വീഴാറായ സീലിംഗ്. പ്രവർത്തനക്ഷമമല്ലാത്ത ഫാനുകൾക്കു മുകളിൽ ഉപേക്ഷിച്ച നിലയിൽ ഭക്ഷണമാലിന്യങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ഇത്രയും പരിതാപകരമായ ഈ അവസ്ഥ ആരും ശ്രദ്ധിക്കാഞ്ഞിട്ടോ.
ഇനി ശ്രദ്ധിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടോ?മധ്യേന്ത്യയിലെ ഗോസായിമാരക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു സർക്കാരിൽ നിന്ന് ഇതിലധികം പ്രതീക്ഷിക്കണ്ടതില്ലെന്നാണോ?തങ്ങൾക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളോട് കേന്ദ്രഗവണ്‍മെന്റ് കാട്ടുന്ന കടുത്ത അവഗണന ഇന്ത്യൻ റെയിൽവേയിലും പ്രതിഫലിക്കുന്നുവെന്നതിന്റെ നേർക്കാഴ്ചകളാണിത്.

കന്നുകാലികൾക്ക് വരെ സ്വന്തമായി ആധാർ നല്കിക്കഴിഞ്ഞ നാട്ടിൽ ഇരുകാലികളോട് കാട്ടുന്ന ഈ അവഗണനയെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? ഡിജിറ്റൽ ഇന്ത്യയുടെ നേർക്കാഴ്ചകൾ!

https://www.facebook.com/Malayalivartha
























