പുതുവൈപ്പ് ഐഒസി പ്ലാന്റ് സമരത്തിൽ ജനങ്ങളുടെ ആശങ്കകൾ ന്യായമെന്ന് വിദഗ്ധ സമിതി ;റിപ്പോർട്ടിൽ കരാർ കമ്പനിക്കെതിരെ വിദഗ്ധ സമിതിയുടെ രൂക്ഷ വിമർശനം

പുതുവൈപ്പ് ഐഒസി പ്ലാന്റുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ ന്യായമാണെന്ന് വിദഗ്ധ സമിതി. സർക്കാർ നിയോഗിച്ച ഡോ. എൻ. പൂർണ ചന്ദ്ര റാവു അധ്യക്ഷനായ വിദഗ്ധ സമിതിയുടേതാണ് റിപ്പോർട്ട്. സമിതി റിപ്പോർട്ട് സർക്കാറിനു സമർപ്പിക്കുകയും സർക്കാർ ഹരിത ട്രൈബ്യൂണലിൽ നൽകുകയും ചെയ്തു.
അനുമതി നൽകുമ്പോൾ പറഞ്ഞ ചട്ടങ്ങൾ പലതും ഐഒസി പാലിച്ചിട്ടില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. വേലിയേറ്റ മേഖലയിൽനിന്നും 200 മുതൽ 300 മീറ്റർ ദൂരത്തു മാത്രമേ നിർമാണപ്രവർത്തനങ്ങൾ നടത്താവു എന്നാണ് പാരിസ്ഥിതിക അനുമതി നൽകുമ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഈ ചട്ടം ഐഒസി പാലിച്ചില്ല. വേലിയേറ്റ
മേഖലയോട് ചേർന്ന് പണിതിട്ടുള്ള മതിൽ പൊളിച്ചു നീക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ഇവയ്ക്കു പകരം മണൽ ഭിത്തിപോലുള്ളവ പരിഗണിക്കണം. ദുരന്തനിവാരണപദ്ധതി പുനപരിശോധിക്കണം. പദ്ധതിയുടെ മേൽനോട്ടം വഹിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
https://www.facebook.com/Malayalivartha
























