Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാണ്ടിക്കെതിരെ വി.എസ് രംഗത്ത് ; രാജിവച്ചില്ലെങ്കില്‍ തോമസ് ചാണ്ടിയെ പിടിച്ചുപുറത്താക്കുമെന്ന് വി.എസ്

13 NOVEMBER 2017 07:43 PM IST
മലയാളി വാര്‍ത്ത

കായല്‍ കൈയ്യേറിയെന്ന ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിടിച്ചുപുറത്താക്കുമെന്ന് വി.എസ് പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .ചാണ്ടിയുടെ രാജിക്കായി മുറവിളി ശക്തമാകുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ആഞ്ഞടിച്ച്‌ വി.എസ് രംഗത്തെത്തിയത്.

അതേസമയം, ചാണ്ടിയുടെ രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടേയെന്നാണ് ഇടതുമുന്നണിയില്‍ ധാരണയിലെത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ചാണ്ടിയെ പിന്തുണയ്ക്കാന്‍ ഘടകക്ഷികളാരും തയ്യാറായിരുന്നില്ല. തോമസ് ചാണ്ടിയുടെ രാജി അനിവാര്യമായ സാഹചര്യമാണുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് തോമസ് ചാണ്ടി പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ അദ്ദേഹം രാജിവയ്ക്കുന്നതാണ് മര്യാദയെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് തോമസ് ചാണ്ടിയെ രാജിവയ്പിച്ചാല്‍ അത് സര്‍ക്കാരിന് ക്ഷീണം ഉണ്ടാക്കുമെന്നും കാനം പറഞ്ഞു.

എന്നാലിതിനോട് എന്‍.സി.പി നേതാക്കള്‍ പ്രതികരിച്ചില്ല. ജെ.ഡി.എസും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന നിലപാടിലായിരുന്നു. കളക്റുടെ റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാരിലെ മന്ത്രി തന്നെ കോടതിയില്‍ പോയത് ഉചിതമായില്ലെന്നും ജെ.ഡി.എസ് വിമര്‍ശിച്ചു. അതേസമയം, ഒന്നുകൂടി ആലോചിച്ചിട്ട് പോരെ രാജി ആവശ്യപ്പെടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞെങ്കിലും സി.പി.ഐ വഴങ്ങിയില്ല. തര്‍ക്കം രൂക്ഷമായതോടെയണ് മന്ത്രിസഭയുടെ നാഥനെന്ന നിലയ്ക്ക് രാജിക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കട്ടെയെന്ന നിലപാടില്‍ യോഗം എത്തിയത്. നിയമോപദേശം കൂടി കണക്കിലെടുത്ത് എത്രയും വേഗം തീരുമാനം വേണമെന്നും കാനം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (49 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (58 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends