Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാരിരുമ്പ് ചുട്ടു പഴുത്തപ്പോഴുള്ള രക്തനിറവുമായി പി. ജയരാജന്‍ കളം നിറയുന്നു

14 NOVEMBER 2017 10:45 AM IST
മലയാളി വാര്‍ത്ത

നെഗറ്റീവും നെഗറ്റീവും കൂടിച്ചേരുമ്പോള്‍ പോസിറ്റീവാകും എന്ന അവസ്ഥയിലാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റേത്. സംസ്ഥാന കമ്മിറ്റിയില്‍ ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വന്നതോടെ ജയരാജന്റെ ജനപ്രീതി കൂടിയിരിക്കുകയാണ്. സി.പി.എമ്മിന് എന്നും കാരിരുമ്പിന്റെ കരുത്തുള്ള നേതാക്കളെയേ കണ്ണൂര്‍ സംഭാവന ചെയ്തിട്ടുള്ളൂ. എ.കെ.ജിയില്‍ തുടങ്ങി ചടയനും പിണറായിയും ജയരാജന്‍മാരും വരെ. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെന്നാല്‍ സംസ്ഥാന സെക്രട്ടറിക്കു തുല്യം പ്രാധാന്യമാണു കല്‍പിക്കപ്പെട്ടിട്ടുള്ളത്. വി.എസിന്റെ ജനപ്രിയതയെ മറികടന്ന്, അദ്ദേഹത്തെ വെറും എം.എല്‍.എയാക്കി, മുഖ്യമന്ത്രി പദത്തിലെത്താന്‍ പിണറായി വിജയനു തുണയായതും കണ്ണൂരിന്റെ കരുത്തുതന്നെ. 

സി.പി.എം. രാഷ്ട്രീയത്തില്‍ കണ്ണൂരും ജനകീയതയും എന്നും ഇരുധ്രുവങ്ങളിലായിരുന്നു. ആ സമവാക്യം തെറ്റിച്ച്, പി. ജയരാജനെന്ന നേതാവ് ജനപ്രീതിയിലും എതിരാളികളോടുള്ള സമീപനത്തിലും ഒരുപോലെ തിളങ്ങിയതാണ് ഇപ്പോള്‍ അദ്ദേഹത്തിനു വിനയായത്. പാര്‍ട്ടി വേദികളില്‍ പിണറായിക്കു കിട്ടാത്ത കൈയടി തനിക്കു കിട്ടിയപ്പോഴേ അപകടം മണക്കേണ്ടതു ജയരാജനായിരുന്നു. എങ്കില്‍ സംസ്ഥാനസമിതിയില്‍ ലഭിച്ച ഷോക്കിന്റെ ആഘാതം കുറയ്ക്കാമായിരുന്നു. 

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ നീക്കത്തിനു കണ്ണൂരുകാരായ മുഖ്യമന്ത്രി പിണറായിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൗനാനുവാദം നല്‍കിയതോടെ സി.പി.എമ്മില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍കൂടിയാണ് ഉദയം കൊള്ളുന്നത്. കണ്ണൂരിലെ കരുത്തുറ്റ നേതൃനിരയില്‍ പിണറായിയുടെ ഏറ്റവും അടുപ്പക്കാരായി കരുതപ്പെട്ടിരുന്നത് ഇ.പി. ജയരാജനും പി ജയരാജനുമായിരുന്നു. കണ്ണൂരിലെ പാര്‍ട്ടിയില്‍ പിണറായിക്കും കോടിയേരിക്കും മേല്‍ പി. ജയരാജന്‍ വളരുന്നതു ചെറുക്കാനുള്ള നീക്കത്തോടെ പിന്തുടര്‍ച്ചയുടെ ചരിത്രവും തിരുത്തപ്പെടുകയാണ്. 

പിണറായി മുഖ്യമന്ത്രിയായശേഷം കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരേയുണ്ടായ പോലീസ് അതിക്രമങ്ങള്‍ക്കെതിരേ പി. ജയരാജന്‍ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ ആദ്യ കാരണമായത്. പല സംഘടനാ വിഷയങ്ങളിലും ഈ ഭിന്നത തുടര്‍ന്നതോടെ ജില്ലയില്‍ പിണറായി പങ്കെടുത്ത ചില പരിപാടികളില്‍നിന്നു ജയരാജന്‍ വിട്ടുനിന്നതും വിവാദമായി. കണ്ണൂരിലെ പാര്‍ട്ടിയെ പി. ജയരാജന്‍ ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണം സംസ്ഥാന നേതൃത്വത്തില്‍ ശക്തമായി. മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പിണറായിയോടു കൂടുതല്‍ അടുത്തു. ഗോവിന്ദനാണു സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും പി. ജയരാജനെതിരായ പരാതി തെളിവുകള്‍സഹിതം ഉന്നയിച്ചതെന്നാണു സൂചന. 

പി. ജയരാജന്റെ ജനസമ്മതിക്കു പിന്‍ബലമേകുന്ന സൈബര്‍ സഖാക്കളും പുതിയ സംഭവവികാസങ്ങളില്‍ അതൃപ്തരാണ്. അതിന്റെ അനുരണനങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ കണ്ടുതുടങ്ങി. കണ്ണൂര്‍ പാര്‍ലമെന്റ്/നിയമസഭാ സീറ്റുകളും കൂത്തുപറമ്പ് മണ്ഡലവും തിരിച്ചുപിടിക്കാനായതും നിരവധി ബി.ജെ.പി, മുസ്ലിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലെത്തിയതും പി. ജയരാജന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയാണ് ഇവരുടെ പ്രതിരോധം. ഐ.ആര്‍.പി.സി. സാന്ത്വനപരിചരണത്തിലൂടെ മനുഷ്യസ്‌നേഹിയെന്ന നിലയിലും ജയരാജനെ ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരേ യു.എ.പി.എ. പ്രയോഗിച്ചപ്പോള്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍, 'അശരണരുടെ കണ്ണീരൊപ്പാന്‍ അവതരിച്ച ദൈവദൂതനാ'യാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 

സംഘപരിവാറിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തെ പ്രതിരോധിച്ച്, സാംസ്‌കാരികഘോഷയാത്ര പോലുള്ള ബദല്‍പരിപാടികള്‍ ജയരാജന്റെ ആശയമായിരുന്നു. അതു പിന്നീട് സംസ്ഥാനതലത്തില്‍തന്നെ പാര്‍ട്ടി ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. പാര്‍ട്ടിയില്‍ മുമ്പു പിണറായിക്കും ഈ പരിവേഷം ലഭിച്ചിരുന്നു. 'ഇരട്ടച്ചങ്കന്‍' എന്ന വിശേഷണംപോലും അതിന്റെ ഫലമാണെന്നു പി. ജയരാജന്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. 'കണ്ണൂരില്‍ കരളായ ധീരസഖാവേ...' എന്ന വരികളടങ്ങിയ സംഗീത ആല്‍ബമാണു ജയരാജനെതിരേ വിമര്‍ശകര്‍ പ്രധാന ആയുധമാക്കിയത്. 'ജയരാജനു പിന്നിലണയാന്‍ നവകേരളമൊറ്റ മനസ്സായ്' എന്ന വരികളും പാര്‍ട്ടിയില്‍ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചു. 

എന്നാല്‍, സംഗീത ആല്‍ബവുമായി ജയരാജനു ബന്ധമില്ലെന്ന് അതു പുറത്തിറക്കിയ പുറച്ചേരി ഗ്രാമീണകലാസമിതി പറയുന്നു. തെരഞ്ഞെടുപ്പ് വേളകളില്‍ വി.എസിനെയും പിണറായിയെയും ഉയര്‍ത്തിക്കാട്ടിയുള്ള ഫഌ്‌സുകള്‍ വ്യക്തിപൂജയുടെ നിര്‍വചനത്തില്‍ വരില്ലേയെന്നാണു ജയരാജന്‍ അനുകൂലികളുടെ ചോദ്യം. എന്തായാലും അണികളുടെ ചങ്കും കരളുമായുള്ള ഏറ്റുമുട്ടലാണിപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നു വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (44 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (53 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends