Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു; വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

29 NOVEMBER 2017 12:38 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സഹകരണ മേഖലയ്ക്ക് അടിത്തറ പാകിയ മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

1928 ഡിസംബര്‍ രണ്ടിന് കൊല്ലം, എഴുകോണ്‍, ഇടയിലഴികത്ത് ഈശ്വരപിള്ളയുടേയും മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടേയും മകനായാണ് ഇ.ചന്ദ്രശേഖരന്‍ നായര്‍ ജനിച്ചത്. കൊട്ടാരക്കര സര്‍ക്കാര്‍ െ്രെപമറി സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സംസ്‌കൃത ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോദവര്‍മ തിരുമുല്‍പ്പാടിന്റെ കീഴില്‍ സംസ്‌കൃത പഠിച്ചു. ഇ.എസ്.എല്‍.സിക്ക് ശേഷം ചങ്ങനാശേരി എസ്.ബി കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. തുടര്‍ന്ന് അണ്ണാമല സര്‍വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവണ്‍മെന്റ് ലാ കോളജില്‍ നിന്ന് നിയമ ബിരുദവും നേടി. ഇതിനിടെ, അച്ഛന്‍ സ്ഥാപിച്ച ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ഗണിതാദ്ധ്യാപകനായും ജോലി നോക്കി. നിയമപഠനത്തിന് ശേഷവും അധ്യാപകവൃത്തി തുടര്‍ന്നു.

1952ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പാര്‍ട്ടിയുടെ കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.1957ലും 67ലും കൊട്ടാരക്കരയില്‍ നിന്നും 77ലും 80ലും ചടയമംഗലത്ത് നിന്നും 87ല്‍ പത്തനാപുരത്തുനിന്നും 1996ല്‍ കരുനാഗപള്ളിയില്‍ നിന്നുമടക്കം പത്തൊന്പത് വര്‍ഷം നിയമസഭയില്‍ അംഗമായി. മുഖ്യമന്ത്രി സി.അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് വേണ്ടി 1970ല്‍ കൊട്ടാരക്കരയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.

1957ല്‍ ഒന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. 67ല്‍ മൂന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെയും സര്‍വകലാശാലാ ബില്ലിന്റെയും സെലക്ട് കമ്മിറ്റി അംഗമായി. മൂന്നാം കേരള നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളില്‍ പാനല്‍ ഒഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അഞ്ചാം കേരള നിയമസഭയുടെ ഒന്നും രണ്ടും നാലും ആറും സമ്മേളനങ്ങളില്‍ പാനല്‍ ഒഫ് ചെയര്‍മാന്‍ ആയിരുന്നു. 1980ല്‍ നിയമസഭ വിഷയനിര്‍ണയ സമിതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അഡ്&്വംിഷ;ഹോക്ക് കമ്മിറ്റിയുടെയും 1999 നിയമസഭ വിഷയ നിര്‍ണയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാനും ചന്ദ്രശേഖരന്‍ നായരായിരുന്നു.

1980 81ല്‍ ഭക്ഷ്യ, പൊതുവിതരണ, ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായി. 1987 91ല്‍ ഭക്ഷ്യപൊതുവിതരണം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1996 2001ല്‍ ഭക്ഷ്യപൊതുവിതരണം ഉപഭോക്തൃകാര്യം, വിനോദസഞ്ചാരവികസനം, നിയമം, മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീരവികസന സഹകരണ സംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ മാനേജിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടല്‍ എന്ന പംക്തി ഏറെ ശ്രദ്ധ നേടിയിരുന്നു.

നാല് പതിറ്റാണ്ടോളം സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‍ നായര്‍ സഹകരണ ബാങ്കിംഗ് രംഗത്തെ കുലപതിയായാണ് അറിയപ്പെടുന്നത്. സംസ്ഥാനത്ത് സഹകരണ നിക്ഷേപ സമാഹരണത്തിന് 1976ല്‍ തുടക്കം കുറിച്ചത് ചന്ദ്രശേഖരന്‍ നായര്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്.

ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്) രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗം ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു. കേരളത്തില്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ സ്ഥാപിച്ചത് ഇ.ചന്ദ്രശേഖരന്‍ മുന്‍കൈ എടുത്താണ്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ചന്ദ്രശേഖരന്‍ നായര്‍ ചെയര്‍മാനായി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു സഹകരണ ബാങ്കുകള്‍ സ്ഥാപിച്ചത്. ചന്ദ്രശേഖരന്‍ നായര്‍ നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ കോ ഓപ്പറേറ്റീവ് ഇന്‍സ്&്വംിഷ;റ്റിറ്റിയൂട്ടും സ്ഥാപിച്ചത്.

കേരളവികസന മാതൃക ഇനി എങ്ങോട്ട് ഹിന്ദുമതം ഹിന്ദുത്വം, ചിതറിയ ഓര്‍മകള്‍, മറക്കാത്ത ഓര്‍മകള്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാഡമിയുടെ കെ.ആര്‍.നമ്പൂതിരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍ നായര്‍, 2007 മുതല്‍ ജനയുഗം ദിനപത്രത്തില്‍ ഇടപെടല്‍ എന്ന പംക്തി എഴുതുന്നു. മലയാള മനോരമ ദിനപത്രത്തിലും കുറച്ചുകാലം ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു.

മികച്ച പാര്‍ലമെന്റേറിയനുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി സ്മാരക പുരസ്‌കാരം, രാഷ്ട്രീയ ഏകത അവാര്‍ഡ് 1998, ഇഫ്‌കോ(ഐ.എഫ്.എഫ്.സി.ഒ)യുടെ 201213 ലെ സഹകാരിതാ രത്‌നാ അവാര്‍ഡ്, മസ്‌കറ്റ് മൈത്രിയുടെ അച്യുതമേനോന്‍ അവാര്‍ഡ്, വി.കെ.രാജന്‍ പുരസ്‌കാരം, പ്രൊഫ. കെ.എം.ചാണ്ടി അവാര്‍ഡ്, എസ് കരുണാകര കുറുപ്പ് സ്മാരക പൊതുപ്രവര്‍ത്തക അവാര്‍ഡ്, കല്ലാട്ട് സ്മാരക പുരസ്‌കാരം, സി.അച്യുതമേനോന്‍ സ്മാരക പുരസ്‌കാരം, നന്ദിയോട് രാജന്‍ അവാര്‍ഡ്, പി.കെ.വി പുരസ്&്വംിഷ;കാരം, എം.ആര്‍.ജി ഫൗണ്ടേഷന്‍ അവാര്‍ഡ്, ആര്‍.ഗംഗപ്രസാദ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗള്‍ഫ് മലയാളി അവാര്‍ഡ്, സഹകാര്‍മിത്ര ദേശീയ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends