Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉമ്മന്‍ചാണ്ടി സരിതയെ ബലാല്‍സംഗം ചെയ്തു എന്ന് പറയാനുള്ള സാഹചര്യം ഉണ്ടാക്കിയത് ആര്‍. ബാലകൃഷ്ണപിള്ള, അതിന്റെ പ്രായശ്ചിത്തമായി കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ പോയി നാമം ജപിക്കണം

29 NOVEMBER 2017 02:27 PM IST
മലയാളി വാര്‍ത്ത

ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും കെ.ബി ഗണേഷ്‌കുമാറിനും എതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. തനിക്കെത്ര കൊച്ചുമക്കളുണ്ടെന്ന് ബാലകൃഷ്ണ പിള്ള ഇപ്പോഴും കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. ഗണേഷ് കുമാറിന്റെ കുടുംബപ്രശ്‌നത്തില്‍ ഇടപെട്ടത് ഞങ്ങള്‍ തമ്മിലുള്ള വേര്‍പിരിയാനാകാത്ത സൗഹൃദം കൊണ്ടായിരുന്നില്ല. 2013ല്‍ ആര്‍. ബാലകൃഷ്ണപിള്ളയും പി.സി ജോര്‍ജും ഗണേഷ്‌കുമാറിനെ കുരുക്കാന്‍ നോക്കിയപ്പോള്‍ ക്യാബിനെറ്റിലെ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് കൊല്ലത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍

അന്ന് ഗണേഷ്‌കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ചെന്നപ്പോള്‍ യാമിനി പറഞ്ഞത് ഇതാണ്, ഒരാള്‍ വീട്ടിലേക്ക് വന്നിട്ട് ഗണേഷിന്റെ മുറിയിലേക്ക് കയറി കതകടച്ചു. അതിനകത്ത് ബഹളവും പിടിയും വലിയും നടക്കുന്ന ശബ്ദം കേട്ട് കതക് തള്ളിത്തുറന്ന് നോക്കുമ്പോള്‍ എന്റെ ഭര്‍ത്താവായ സംസ്ഥാനത്തെ മന്ത്രി വന്നയാളുടെ കാലില്‍ വീണ് കിടന്ന് ' ചേട്ടാ എനിക്ക് തെറ്റ് പറ്റിപ്പോയി, എന്നെയിനി തല്ലല്ലേ തല്ലല്ലേ' എന്ന് പറഞ്ഞ് വന്നയാളുടെ കാലില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. ഷിബു വേറെ എന്താണെങ്കിലും സഹാക്കാം. ഇങ്ങിനെ ഒരു വ്യക്തിയുമായിട്ട് ഇനിയെനിക്ക് ജീവിക്കാന്‍ പറ്റില്ലെന്നും യാമിനി പറഞ്ഞതായും ഷിബുബേബിജോണ്‍ പറഞ്ഞു. ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞതെന്താണെന്ന് ഇതില്‍ നിന്ന് മനസിലാക്കാമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. 

സുപ്രീകോടതി അഴിമതി കേസില്‍ ശിക്ഷിച്ച ആദ്യത്തെ രാഷ്ട്രീയ നേതാവാണ് ബാലകൃഷ്ണപിള്ള. ഉളുപ്പുണ്ടെങ്കില്‍ രാഷ്ട്രീയം മതിയാക്കി അന്നേ വീട്ടില്‍ ഇരിക്കുമായിരുന്നു. രാമനാമം ജപിച്ച് വീട്ടിലിരിക്കേണ്ട ഈ വയസുകാലത്തും ബാലകൃഷ്ണപിള്ളയ്ക്ക് നാട് നന്നാക്കണമെന്ന വാശിയാണ്. ജയിലില്‍ കിടന്നപ്പോള്‍ ബാലകൃഷ്ണപിള്ളയെ പുറത്ത് വിടരുതെന്ന് മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാര്‍ ക്യാബിനെറ്റില്‍ ആവശ്യപ്പെട്ടു. 2011ലാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിന് ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യദിനത്തില്‍ തടവുകാരെ റിലീസ് ചെയ്യാനുള്ള പട്ടികയില്‍ ബാലകൃഷ്ണപിള്ളയെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുത്തി. അദ്ദേഹം മനസലിവുള്ള ആളായത് കൊണ്ടാണ് അത് ചെയ്തത്. അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തിന് മുമ്പ് പുറത്തുവിടാനുള്ള തടവുകാരുടെ പട്ടികയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയപ്പോള്‍, കഴിഞ്ഞ വര്‍ഷം പുറത്തിറക്കിവിട്ടവരെ അകത്താക്കാന്‍ വല്ല വകുപ്പുമുണ്ടോ എന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചെന്നും ഷിബുബേബി ജോണ്‍ ഓര്‍മിച്ചു.

2013 മാര്‍ച്ചില്‍ ഗണേഷ്‌കുമാര്‍ രാജിവയ്ക്കന്നു. അതിന് ശേഷമാണ് സരിത എസ് നായര്‍ അറസ്റ്റിലാകുന്നത്. അവരെ ജയിലില്‍ പോയി കണ്ട അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന് ഒരു കത്ത് നല്‍കി. ആ കത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്‍െയും പേരുണ്ടായിരുന്നില്ല. അതെല്ലാം ബാലകൃഷ്ണപിള്ളയുടെ അനന്തരവനായ ശരണ്യാ മനോജ് എഴുതിച്ചേര്‍ത്തതാണെന്ന് ഫെനി പറയുന്നു. ഉമ്മന്‍ചാണ്ടിയെ അടക്കം ഇതിലേക്ക് എങ്ങനെ വലിച്ചിഴച്ചു എന്നതിന് വ്യക്തമായ ഉദാഹരണം വേറെയില്ല. ഞങ്ങളൊന്നും എഴുതിച്ചേര്‍ത്തില്ലെന്നും ബാലകൃഷ്ണപിള്ള കത്ത് സൂക്ഷിച്ച് ലോക്കറില്‍ വച്ചിരിക്കുകയായിരുന്നെന്നും ശരണ്യാ മനോജ് പറയുന്നു. ബാലകൃഷ്ണപിള്ളയുടെ പ്രമാണം ലോക്കറില്‍ വെച്ച് സൂക്ഷിച്ചെന്ന് പറഞ്ഞാല്‍ എനിക്ക് മനസിലാക്കാം. പ്രത്യേകിച്ചതിന് കാരണമുണ്ട് സാധാരണഗതിയില്‍ മുത്തശനായ ഒരാള്‍ക്ക് എത്ര കൊച്ചുമക്കളുണ്ടെന്ന് വ്യക്തമായറിയാം. ബാലകൃഷ്ണപിള്ള ഇപ്പോഴും കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സ്വന്തം പ്രമാണവും സ്വത്തും ലോക്കറില്‍ വെച്ച് സൂക്ഷി്ച്ച് വയ്ക്കാം കൈമോശം വന്ന് പോകല്ലോ എന്നോര്‍ത്ത്. അതിന്റെ കൂടെ സരിതയുടെ കത്ത് വയ്‌ക്കേണ്ട കാര്യമെന്താണ്? ഉമ്മന്‍ചാണ്ടിയെ പോലൊരു വ്യക്തി തേങ്ങാമോഷ്ടിച്ചെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ വിശ്വസിക്കുന്നവരുണ്ടാകാം എന്നാല്‍ അദ്ദേഹം ബലാല്‍സംഗം ചെയ്‌തെന്ന് പറയാനുണ്ടായ സാഹചര്യം ഒരുക്കിയതിന് പ്രായശ്ചിത്തമായി കൊട്ടാരക്കര ഗണപതികോവിലില്‍ പോയി രാമനാമം ജപിച്ച് ജപിച്ച് ശിഷ്ടകാലം ജീവിച്ച് തീര്‍ക്കാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് ബുദ്ധിയുണ്ടാകട്ടെ എന്നും ഷിബുബേബി ജോണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends