കൊട്ടാക്കമ്പൂരില്‍ തങ്കച്ചന്റെ ബന്ധുവിന്റെ റിസോര്‍ട്ടുയരുന്നു. ഇനി കോൺഗ്രെസ്സുകാർ നവടക്കട്ടെയെന്നു സി പി എം

തൊടുപുഴ: കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തിക്കു സമീപം മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന്റെ അടുത്ത ബന്ധു നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മിക്കുന്നു. കൊട്ടാക്കമ്പൂര്‍-കടവരി റോഡിന് സമീപമാണ്, ബിനു തകിടിയേല്‍ എന്നയാളുടെ പേരില്‍ അടുത്തിടെ ആധാരം നടത്തിയ 3.5 ഏക്കര്‍ വസ്തുവില്‍ കൂറ്റന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്.
1964ലെ ഭൂപതിവ് ചട്ടം ലംഘിച്ചാണ് ബ്ലോക്ക് നമ്പര്‍ 61ല്‍ പെടുന്നിടത്ത് റിസോര്‍ട്ട് നിര്‍മാണം. കൊട്ടാക്കമ്പൂരില്‍ പട്ടയ ഭൂമിയില്‍ കൃഷി ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വീട് വയ്ക്കാനും അനുമതിയുണ്ട്. 2005ന് മുന്‍പ് വീട് വയ്ക്കാന്‍ 25 സെന്റ് അനുവദിച്ചിരുന്നു. പിന്നീട് വീട് വയ്ക്കാനുള്ള വസ്തുവിന്റെ അളവ് 15 സെന്റായി കുറച്ചു.
കൃഷിഭൂമിക്ക് പട്ടയമുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് റിസോര്‍ട്ട് നിര്‍മിച്ചതോടെ പട്ടയ വ്യവസ്ഥ ലംഘിച്ചു. നിയമ ലംഘനം ബോധ്യപ്പെടുത്തി പട്ടയം റദ്ദാക്കാനുള്ള നടപടിയാണ് റവന്യൂ വകുപ്പ് സ്വീകരിക്കേണ്ടത്. കൃഷി ഭൂമിയില്‍ റിസോര്‍ട്ടിന് സഹായമൊരുക്കിയ പഞ്ചായത്ത് അധികൃതരും പ്രതിക്കൂട്ടിലാണ്.
https://www.facebook.com/Malayalivartha

























