വിരമിച്ച ജീവനക്കാരെ നിയമിക്കാന്‍ നീക്കവുമായി റെയില്‍വേ

റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ 763 തസ്തികകളിലേക്ക് വിരമിച്ച ജീവനക്കാരെ നിയമിക്കാന്‍ നീക്കം. ഇതുസംബന്ധിച്ച അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങി. ലോക്കോ പൈലറ്റുമാരൊഴികെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എന്‍ജിനീയറിങ് എന്നിങ്ങനെ എല്ലാ കാറ്റഗറിയില്‍നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ വിഭാഗത്തില്‍ 300 ട്രാക്ക്മാന്മാരെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായി 40 പേരെയും. നിയമനങ്ങള്‍ പൂര്‍ണമായും കരാര്‍ സ്വഭാവത്തിലേക്ക് മാറ്റുന്നതോടെ ഇതോടെ പുതിയ റിക്രൂട്ട്മന്റെ് സാധ്യതകള്‍ പൂര്‍ണമായും നിലയ്ക്കുകയാണ്.
റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് (ആര്‍.ആര്‍.സി) റെയില്‍വേ നിയമനങ്ങള്‍ നടത്തുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ നോട്ടിഫിക്കേഷന്‍ ചെയ്താണ് റിക്രൂട്ട്മന്റെ്. എല്ലാ കാഡറുകളിലും നിരവധിതസ്തികകള്‍ ഒഴിഞ്ഞുകിടക്കെ ഈവര്‍ഷം ഇതുവരെയും നിയമനങ്ങളൊന്നും ആര്‍.ആര്‍.സി നടത്തിയിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെ നിയമനങ്ങളെല്ലാം കരാര്‍ സ്വഭാവത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിരമിച്ചവര്‍ക്കുള്ള പുനര്‍നിയമനമെന്നാണ് വിലയിരുത്തല്‍.
62 വയസ്സാണ് കരാര്‍ അടിസ്ഥാനത്തിലുള്ള പുനര്‍നിയമനത്തിന് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. വിരമിക്കുമ്പോള്‍ ലഭിച്ച ശമ്പളത്തിന്റെ നേര്‍പകുതിയാണ് പുതിയനിയമനങ്ങള്‍ക്ക് വേതനമായി ലഭിക്കുക. പെന്‍ഷനും നേര്‍പകുതിയാകും. 65 വയസ്സുവരെയാണ് പുനര്‍നിയമനം നല്‍കുകയെന്ന് വിജ്ഞാപനത്തിലുണ്ട്. നിലവില്‍ 60 ആണ് റെയില്‍വേയില്‍ വിരമിക്കല്‍പ്രായം. പുതിയ വിജ്ഞാപനത്തോടെ ഇപ്പോള്‍ വിരമിച്ചവര്‍ക്ക് അഞ്ച് വര്‍ഷത്തെ പുനര്‍നിയമനമാണ് ലഭിക്കുക. എല്ലാവര്‍ഷവും ഇത്തരം നിയമനം നടക്കുന്നതോടെ സമീപഭാവിയിലും വിദൂരഭാവിയിലും പുതിയ നിയമനങ്ങളൊന്നും നടക്കില്ല.
പുതിയ നീക്കത്തോടെ ഫലത്തില്‍ റെയില്‍വേയില്‍ പെന്‍ഷന്‍പ്രായം 65 ആയ സ്ഥിതിയാണുള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ മാത്രമല്ല, ദക്ഷിണ റെയില്‍വേയിലെ മിക്ക ഡിവിഷനുകളിലും പുനര്‍നിയമനത്തിന് നീക്കംനടക്കുകയാണ്. പാലക്കാട്, മധുര ഡിവിഷനുകളിലായി 45005000 ഒഴിവുകളാണ് പുനര്‍നിയമനത്തിലൂടെ നികത്താന്‍ പോകുന്നത്. റെയില്‍വേ സ്‌റ്റേഷനുകളടക്കം സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് നിയമനങ്ങള്‍ നിരോധിക്കാനുള്ള ശ്രമം.
https://www.facebook.com/Malayalivartha
























