Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജപ്പാൻ ചരക്കുകപ്പൽ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെന്ന വിവരം വ്യാജം; പ്രതിഷേധവുമായി നാട്ടുകാർ

02 DECEMBER 2017 10:18 AM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഉൾക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ 90 മത്സ്യത്തൊഴിലാളികളെ ജപ്പാൻ ചരക്കുകപ്പൽ രക്ഷിച്ചെന്നത് തെറ്റായ വിവരം. ഇതേ തുടർന്ന് രക്ഷാപ്രവർത്തനത്തിന് നഷ്ടപ്പെട്ടത് വിലപ്പെട്ട മണിക്കൂറുകൾ. കടലിൽ സംവിധാനമൊരുക്കി തീരസംരക്ഷണ സേനയും വിഴിഞ്ഞം ഹാർബറിൽ ആംബുലൻസും ഡോക്ർടർമാരും അടക്കം സർവ സന്നാഹങ്ങളുമായി ആരോഗ്യ വകുപ്പും മണിക്കൂറുകളോളമാണ് കാത്തുനിന്നത്. എന്നാൽ ഏറെ കഴിഞ്ഞിട്ടും കപ്പൽ എത്താത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ തീരസംരക്ഷണ സേനയുടെ കപ്പലിന് നേരെ കല്ലെറിയുകയും മാദ്ധ്യമ പ്രവർത്തകരെയടക്കം പൂട്ടിയിടുകയും ചെയ്തു.


കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജപ്പാൻ കപ്പൽ കടലിൽ കുടുങ്ങിയ 60 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചെന്ന് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ 90 മത്സ്യത്തൊഴിലാളികൾ കപ്പലിൽ ഉണ്ടെന്നും വിവരം കിട്ടി. കപ്പൽ ഉടൻ തന്നെ വിഴിഞ്ഞം തീരത്തിനടുത്ത് എത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. ഇതനുസരിച്ചാണ് വിഴിഞ്ഞത്ത് സംവിധാനങ്ങൾ ഒരുക്കിയത്. കപ്പലിനെ തിരഞ്ഞ് തീരസംരക്ഷണ സേനയുടെ രണ്ട് ബോട്ടുകൾ പുറപ്പെട്ടു.


എന്നാൽ ഇത്തരത്തിൽ ഒരു കപ്പലിനെ കണ്ടെത്താൻ ആയില്ലെന്ന് വൈകുന്നേരം ഏഴ് മണിയോടെ തിരിച്ചെത്തിയ തീരസംരക്ഷണ സേനയുടെ ബോട്ടുകൾ അറിയിച്ചതോടെ പ്രശ്നമായി. ക്ഷുഭിതരായ നാട്ടുകാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും മാദ്ധ്യമ പ്രവർത്തകരെയും ഹാർബറിനകത്ത് പൂട്ടിയിട്ടു. പിന്നീട് സ്ഥലത്തെത്തിയ പൊലീസാണ് രംഗം ശാന്തമാക്കിയതും ഇവരെ മോചിപ്പിച്ചതും.


അതേസമയം, ഓഖിയുടെ ഭീഷണി കേരള തീരത്ത് നിന്നും ഒഴിഞ്ഞെങ്കിലും കടലിൽ നാവിക സേനയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തുന്ന തിരച്ചിൽ തുടരുകയാണ്. ഇന്ന് രക്ഷപ്പെടുത്തിയ ഏഴ് പേരടക്കം മുന്നൂറോളം പേരെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. ലക്ഷദ്വീപിലെത്തിയ കാറ്റ് മണിക്കൂറിൽ 145 കിലോമീറ്റർ വേഗം കൈവരിച്ച് അതിതീവ്ര വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്.

കാറ്റ് പിൻവാങ്ങിയെങ്കിലും കേരളത്തിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോവരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂറ്റൻ തിരമാലകൾ ഉണ്ടാവാമെന്നതിനാൽ തന്നെ കടൽത്തീരത്തേക്കുള്ള യാത്രകളും ഒഴിവാക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends