ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടലില്‍ പോയവരില്‍ 110 പേരെ കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടലില്‍ പോയവരില്‍ 110 പേരെ കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഇന്ന് രാവിലെ മുതല്‍ 22 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡിന്റെ കമര്‍ എന്ന കപ്പല്‍ ഏഴു പേരെ രക്ഷപ്പെടുത്തി. ഇവരെ വൈകിട്ടോടെ തീരത്ത് എത്തിക്കും.
വിഴിഞ്ഞത്തുനിന്ന് 20നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ഇവരെ കണ്ടെത്തിയത്. വിഴിഞ്ഞത്ത് നിന്നുള്ള 36 പേര്‍ ഇനിയും തിരികെയെത്തിയില്ല. മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഊര്‍ജിതമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദഗ്ധരായ മത്സ്യത്തൊഴിലാളികള്‍ മാത്രമേ കടലില്‍ ഇറങ്ങാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ പ്രദേശിക സഹായം തേടാതെയായിരുന്നു സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ തീരത്തെ പ്രതിഷേധം ശക്തമായതോടെ മത്സ്യത്തൊഴിലാളികളെയും അനുവദിക്കുകയായിരുന്നു. വിഴിഞ്ഞം തീരത്തുനിന്ന് 40 ഓളം പേര്‍ കടലില്‍ പോയിട്ടുണ്ട്. പൂന്തുറ തുറമുഖത്തുനിന്ന് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കടല്‍ പ്രക്ഷുബ്ദമായതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 102 പേരെ രക്ഷപ്പെടുത്തിയവരില്‍ 82 പേര്‍ തിരുവനന്തപുരത്തെ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
107 പേരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഉണ്ടെന്നാണ് കണക്ക്. ഏറ്റവും കുടുതല്‍ പേര്‍ കടലില്‍ പോയിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്തരുതെന്ന് കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























